അകത്തോലിക്കര്‍ വത്തിക്കാനില്‍ കുമ്പസാരിക്കാന്‍ ആഗ്രഹിക്കുന്നു!

അകത്തോലിക്കര്‍ വത്തിക്കാനില്‍ കുമ്പസാരിക്കാന്‍ ആഗ്രഹിക്കുന്നു!

കത്തോലിക്കരല്ലാത്തവര്‍ പോലും കുമ്പസാരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തുന്നതായി ബസിലിക്ക റെക്ടര്‍ ഫാ. റോക്കോ റിസ്സോ അറിയിച്ചു. കുമ്പസാരിക്കാനുളള ആഗ്രഹത്തോടെയെത്തുന്ന അകത്തോലിക്കരുടെ എണ്ണത്തില്‍ ഈയിടെ വന്‍ വര്‍ദ്ധനവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എന്താണ് കുമ്പസാര അനുഭവം എന്നറിയാന്‍ അകത്തോലിക്കര്‍ക്ക് പലര്‍ക്കും താല്പര്യമുണ്ട്’ റെക്ടര്‍ പറഞ്ഞു. കുമ്പസാരം എന്ന കൂദാശയുടെ സൗഖ്യദായകത്വത്തിന് ഒരു സാക്ഷിപത്രം കൂടിയാണ് ഈ വര്‍ദ്ധന. മനസ്സിനെ ഭാരപ്പെടുത്തുന്ന പാപങ്ങള്‍ ദൈവത്താല്‍ നിയോഗക്കപ്പെട്ടയാളോട് ഏറ്റു പറയുമ്പോള്‍ ലഭിക്കുന്ന ശാന്തി അനേകരെ കുമ്പസാരത്തിലേക്ക് ആകര്‍ഷിക്കുന്നു.

അകത്തോലിക്കരുടെ കുമ്പസാരം കേള്‍ക്കാനും അവര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കാനും കുമ്പസാരക്കാര്‍ക്ക് അനുവാദമുണ്ട്. പക്ഷേ, സഭാനിയമം അനുസരിച്ച് ഇതിനെ ഒരു കൂദാശമായി കണക്കാക്കാനാവില്ല.

 

ഫ്രേസര്‍

You must be logged in to post a comment Login