അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനം വളര്‍ത്തണം

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനം വളര്‍ത്തണം

വത്തിക്കാന്‍: ക്രൈസ്തവര്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വത്തോടെ നിലനില്ക്കാന്‍ ലോകനേതാക്കളോടായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക മത്തിയാസ് ഒന്നാമനുമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു മാര്‍പാപ്പ ഈ അഭ്യര്‍ത്ഥന നടത്തിയത്.

സഹനങ്ങള്‍ പങ്കിടുകയാണ് വേണ്ടത്. അല്ലെങ്കില്‍ വിവിധതരത്തിലുള്ള വിഭജനങ്ങള്‍ നേരിടേണ്ടിവരും. മറ്റൊരാളോട് അടുത്ത് വളരുക. വിഭജനങ്ങളല്ല ഐക്യമാണ് വലുതായിട്ടുള്ളത്. ആദിമസഭയില്‍ രക്തസാക്ഷികളുടെ നിണം പുതിയ ക്രൈസ്തവരുടെ വിത്തായിത്തീര്‍ന്നു. ഇന്ന് എല്ലാസഭകളിലെയും രക്തസാക്ഷികളുടെ നിണം ക്രൈസ്തവ ഐക്യത്തിനുള്ള വിത്തായിമാറുന്നു. ആദ്യം മുതല്‍ക്കേ എത്യോപ്യന്‍ സഭ രക്തസാക്ഷികളുടെ സഭയായിരുന്നു.

ഇന്നും മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലെയും ക്രൈസ്തവര്‍ക്ക് നേരെ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു. നമ്മള്‍ പരാജിതരാകാന്‍ പാടില്ല. സാമ്പത്തികവും രാഷ്ട്രീയവുമായ ലോകം സമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വത്തിന് വേണ്ടി നിലകൊള്ളണം. പരസ്പരം ക്ഷമിക്കാന്‍ കഴിയണം. ഐകദാര്‍ഢ്യം ഉണ്ടാകണം. അനുരഞ്ജനശ്രമങ്ങളെ ആദരിക്കണം.

മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login