അക്രമത്തെ അക്രമം കൊണ്ടല്ല സമാധാനം കൊണ്ട് നേരിടുക

അക്രമത്തെ അക്രമം കൊണ്ടല്ല സമാധാനം കൊണ്ട് നേരിടുക

ഡള്ളാസ്: അക്രമത്തെ നേരിടേണ്ടത് അക്രമം കൊണ്ടല്ല സമാധാനം കൊണ്ടാണെന്ന് ഡള്ളാസ് രൂപതാ മെത്രാന്‍ കെവിന്‍ ഫാരെല്‍.

പോലീസിന്റെ വെടിയേറ്റ് രണ്ട് കറുത്ത വര്‍ഗക്കാര്‍ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ടിരുന്നു. ഇതിനേ തുടര്‍ന്നുണ്ടായ പ്രതിഷേധപ്രകടനത്തില്‍ അഞ്ച് പോലീസുകാരും വെടിയാറ്റ് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കും പറ്റിയിരുന്നു. ഈ സംഭവത്തോടു പ്രതികരിക്കുകയായിരുന്നു മെത്രാന്‍ കെവിന്‍ ഫാരെല്‍.

ഓരോ ജിവനും മൂല്യമുള്ളതാണെന്നും മനുഷ്യജിവിതം അനര്‍ഘമാണെന്നും ബിഷപ്പ് പറഞ്ഞു. പരസ്പരമുള്ള ആദരവ് കൈമോശം വരാതെ സൂക്ഷിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login