അക്രമികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്റെ മൃതശരീരം കണ്ടെടുത്തു

അക്രമികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്റെ മൃതശരീരം കണ്ടെടുത്തു

അബൂജ: രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ ഫാ. ജോണ്‍ അദയിയുടെ മൃദശരീരം കണ്ടെത്തി. ഒട്ടുക്‌പോ രൂപതയുടെ വികാരി ജനറാളായിരുന്നു ഫാ. ജോണ്‍ അദയിയാന്‍. രൂപതയിലെ ആദ്യത്തെ വൈദികന്‍ കൂടിയാണ് ഇദ്ദേഹം.

കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു അക്രമികള്‍ വൈദികനെ തട്ടിക്കൊണ്ടുപോയത്. വൈദികനെ എവിടേയ്ക്കാണ് കൊണ്ടുപോയത് എന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇതിനായുള്ള അന്വേഷണത്തിനിടെയാണ് വൈദികന്റെ മൃതശരീരം കണ്ടെടുത്തത്.

അക്രമികളെ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

You must be logged in to post a comment Login