അക്ഷരനഗരിയിലെ അക്ഷരദീപ്തിക്ക് വജ്രശോഭ

അക്ഷരനഗരിയിലെ അക്ഷരദീപ്തിക്ക് വജ്രശോഭ

bcmfull-smallകോട്ടയം:അക്ഷരനഗരിയിലെ വനിതകളുടെ വിദ്യാഭ്യാസത്തിന് മികച്ച സേവനം നല്കിവരുന്ന ബിസിഎം കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ജൂലൈ 24 ന് നടക്കും. 1955 ജൂലൈ 11 നാണ് 63 വിദ്യാര്‍ത്ഥികളുമായി ബിസിഎം കോളജ് ആരംഭിച്ചത്. പ്രഫ. വി.ജെ ജോസഫ് കണ്ടോത്തായിരുന്നു പ്രഥമ പ്രിന്‍സിപ്പല്‍. 15 യു ജി കോഴ്‌സും 7 പി.ജി കോഴ്‌സും ഇവിടെയുണ്ട്.

80 അധ്യാപകരും 50 അനധ്യാപകരും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുമാണ് ബിസി എം ന്റെ സമ്പത്ത്. വജ്രജുബിലി വര്‍ഷത്തിലാണ് കോളജിന് നാക് എ ഗ്രേഡ് അംഗീകാരം ലഭിച്ചത്. ഭവനിര്‍മ്മാണം, പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണം, ഓഫീസുകളുടെ നവീകരണം എന്നിങ്ങനെ വിവിധ കര്‍മ്മപദ്ധതികളാണ് ജൂബിലി വര്‍ഷത്തില്‍ ആവി്ഷ്‌ക്കരിച്ചിരിക്കുന്നത്. പ്രഫ. ഷീലാ സ്റ്റീഫനാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍. ജൂബിലി സമാപനച്ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിക്കും. കേരള ഗവര്‍ണര് ജസ്റ്റീസ് (റിട്ട) പി. സദാശിവം ഉദ്ഘാടനം ചെയ്യും. കോളജ് രക്ഷാധികാരി ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷനായിരിക്കും. വനം-ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സ്വാഗതം നേരും.

You must be logged in to post a comment Login