അഗതികളുടെ അമ്മയുടെ സ്‌നേഹസന്ദേശം ഹൃദയത്തിലേറ്റണം; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

അഗതികളുടെ അമ്മയുടെ സ്‌നേഹസന്ദേശം ഹൃദയത്തിലേറ്റണം; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

കൊച്ചി: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യ സ്‌നേഹിതനും ദൈവസ്‌നേഹത്തിന്റെ പ്രവാചകയുമായി ലോകം മുഴുവന്‍ അംഗീകരിച്ച അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ ജീവിതം നമുക്ക് നല്‍കുന്ന സ്‌നേഹ സാഹോദര്യ സന്ദേശം ഹൃദയത്തിലേറ്റണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.

സാര്‍വ്വത്രിക സഭയുടെയും അതിരുകളില്ലാത്ത വിശ്വമാനവികതയുടെയും ചരിത്രത്തിലെ സുവര്‍ണധ്യായമാണ് സെപ്റ്റംബര്‍ 4ന് വത്തിക്കാനില്‍ നടക്കുന്നത്. നിര്‍ധനര്‍ക്കും,രോഗികളായവര്‍ക്കും, അനാഥര്‍ക്കും, പൊതുസമൂഹത്തില്‍ നിന്ന് വലിച്ചെറിയപ്പെട്ടവര്‍ക്കും, നിരാലംബര്‍ക്കും വേണ്ടി ജീവിതം മുഴുവന്‍ ചിലവഴിച്ച സ്‌നേഹ കാരുണ്യങ്ങളുടെ അമ്മയെ ആദരിക്കുന്നത്, പരസ്‌നേഹ പ്രവര്‍ത്തനങ്ങളിലൂടെ ആയിരിക്കണമന്നും മദര്‍ തെരേസ ഛായാചിത്രം കൈമാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ വച്ച് മദര്‍തെരേസയുടെ വിശുദ്ധ നാമകരണത്തിന്റെ ലോഗോ, കെസിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു നല്‍കി. ഛായാചിത്ര പ്രാര്‍ത്ഥനാ പര്യടനം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്, സെപ്റ്റംബര്‍ 3ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാനതല മദര്‍തെരേസ അനുസ്മരണ സമ്മേളന സ്ഥലത്ത് സമാപിക്കും.

You must be logged in to post a comment Login