അഗതികളുടെ സഹോദരങ്ങള്‍ക്കൊപ്പം ഹണിമൂണ്‍ ആഘോഷിച്ച ദമ്പതികള്‍

അഗതികളുടെ സഹോദരങ്ങള്‍ക്കൊപ്പം ഹണിമൂണ്‍ ആഘോഷിച്ച ദമ്പതികള്‍

റോം: മദര്‍ തെരേസയെ റോമില്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന ചടങ്ങില്‍ സാക്ഷികളാവാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ക്കൊപ്പം സ്‌പെയിനില്‍ നിന്നുള്ള ദമ്പതികളായ ലൂര്‍ദ്ദെസും കീമയും സന്നിഹിതരായി. അവിടെക്കൂടിയ
പലരെയും പോലെ മദര്‍ തെരേസയുടെ സന്യാസ സമൂഹവുമായി വളരെ അടുത്ത്
പ്രവര്‍ത്തിച്ചവരാണിവര്‍.

2009ല്‍ വിവാഹിതരായ ലൂര്‍ദ്ദെസ്-കീമ ദമ്പതികള്‍ തങ്ങളുടെ നാലു വേനല്‍ക്കാലങ്ങള്‍ ആഘോഷിച്ചത് സിസ്റ്റേഴ്‌സ് ഓഫ് ഡസ്റ്റിറ്റിയൂട്ടിനെ സഹായിച്ചാണ്. കുട്ടികളായിക്കഴിഞ്ഞാല്‍ ഒന്നിനും സമയം കാണില്ലയെന്നു മുന്‍കൂട്ടിക്കണ്ടാണ് അവര്‍ മധുവിധു ആഘോഷം ശുശ്രൂഷയ്ക്കായി മാറ്റിവച്ചത്.

മധുവിധു ആഘോഷങ്ങളുടെ ആദ്യ ദിനം റൊമാനിയായിലെ ബുദ്ധിമാന്ദ്യം സംഭവിച്ച ആളുകളെ ശുശ്രൂഷിക്കുന്ന ഭവനത്തിലായിരുന്നു. കീമയൊരു ഭവനത്തിലും, ഞാന്‍ മറ്റൊരു ഭവനത്തിലുമായിരുന്നു, ലൂര്‍ദ്ദെസ് ഓര്‍ത്തെടുത്ത് പറഞ്ഞു.

രണ്ടാമത്തെ ശുശ്രൂഷമേഖല എത്തിയോപ്യയിലെ കുട്ടികള്‍ക്കൊപ്പം അവര്‍ ചിലവഴിച്ചു. അനുദിനം ശുശ്രൂഷയില്‍ മുഴുകിയുള്ള ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. പ്രത്യേകിച്ച് റൊമാനിയയില്‍ ബുദ്ധിമാന്ദ്യം സംഭവിച്ച മുതിര്‍ന്നവരെ പരിപാലിച്ചപ്പോള്‍. ലൂര്‍ദ്ദെസ് പറഞ്ഞു. എന്നാല്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹം കഴിഞ്ഞ്, പോസ്റ്റ് മാര്യേജ് ഫോട്ടോ ഷൂട്ടുകള്‍ക്കും മധുവിധു ആഘോഷങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കുന്ന ഇന്നത്തെ കാലഘട്ടത്തിലാണ് മലയാളികളായ നമുക്കു മുന്നില്‍ സ്‌പെയിനില്‍ നിന്നുമുള്ള ഈ ദമ്പതികള്‍ വ്യത്യസ്തരാകുന്നത്.

You must be logged in to post a comment Login