അഗ്നിബാധ: 16-ാം നൂറ്റാണ്ടിലെ ദേവാലയം കത്തി നശിച്ചു

അഗ്നിബാധ: 16-ാം നൂറ്റാണ്ടിലെ ദേവാലയം കത്തി നശിച്ചു

പെറു: പെറുവിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം അഗ്നിബാധയില്‍ കത്തി നശിച്ചു. 16-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ച ദേവാലയത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പെയ്ന്റിങ്ങുകള്‍ അഗ്നി വിഴുങ്ങിയപ്പോള്‍ നോക്കി നില്‍ക്കുവാനേ വിശ്വാസികള്‍ക്ക് കഴിഞ്ഞുള്ളു.

അഗ്നിബാധയില്‍ അള്‍ത്താരയുടെ സീലിങ്ങിന്റെ 80ശതമാനത്തോളം കത്തിനശിച്ചു. അഗ്നിബാധയുടെ ഉത്ഭവത്തെക്കുറിച്ച് അധികാരികള്‍ക്ക് വ്യക്തതയില്ല. ദേവാലയത്തിന്റെ മേല്‍ക്കൂരയില്‍ കൂടി അഗ്നി അകത്തേക്ക് ആളിപടരുന്നത് ടിവി നെറ്റ്‌വര്‍ക്ക് ആന്‍ഡിന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

അഗ്നിബാധയില്‍ വി. സെബസ്ത്യാനോസിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട രണ്ട് ചിത്രങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചുവെന്ന് കുസ്‌കോസ് സംസ്‌കാരിക വിഭാഗ ഡയറക്ടര്‍ പറഞ്ഞു.

You must be logged in to post a comment Login