അങ്ങനെ ആ പെണ്‍കുട്ടിക്ക് സൗഖ്യം ലഭിച്ചു…

വത്തിക്കാന്‍: പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നു കാണിക്കാനാണ് ഫ്രാന്‍സിസ് പാപ്പ ഈ ഉദാഹരണം പറഞ്ഞത്. അദ്ദേഹം ബ്യൂണസ് ഐറിസില്‍ വൈദികനായിരുന്നപ്പോള്‍ നടന്ന സംഭവമാണ്. രാത്രി മുഴുവന്‍ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അയാള്‍ ദേവാലയത്തിലിരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. ആശുപത്രിക്കിടക്കയില്‍ മരണം കാത്തു കിടക്കുന്ന തന്റെ 9 വയസ്സുകാരിയായ മകളെ സുഖപ്പെടുത്താനായിരുന്നു ആ പ്രാര്‍ത്ഥനയത്രയും.

രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചു. പിറ്റേന്ന് ആശുപത്രിയില്‍ തിരികെയെത്തിയപ്പോള്‍ കേട്ട വാര്‍ത്ത അയാള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തന്റെ മകള്‍ പൂര്‍ണ്ണമായും സുഖപ്പെട്ടിരിക്കുന്ന എന്ന വാര്‍ത്തയറിഞ്ഞ് സന്തോഷാശ്രുക്കളോടെ അയാള്‍ അവളെ പുണര്‍ന്നു.

പ്രാര്‍ത്ഥന നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നു കാണിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞ ഉദാഹരണമായിരുന്നു ഇത്. ഈ ലോകത്തെ താങ്ങിനിര്‍ത്തുന്നതു തന്നെ നമ്മുടെ പ്രാര്‍ത്ഥനകളാണ്. എല്ലാവരുടേയും പ്രാര്‍ത്ഥനക്ക് ദൈവം ഉത്തരമരുളുന്നു. അതിന് മാര്‍പാപ്പയെന്നോ മെത്രാനെന്നോ വൈദികനെന്നോ അത്മായനെന്നോ വ്യത്യാസമില്ല, മാര്‍പാപ്പ പറഞ്ഞു നിര്‍ത്തി.

You must be logged in to post a comment Login