അങ്ങനെ ചാക്യാര്‍ പള്ളിയിലുമെത്തി

നെടുമ്പാശ്ശേരി: ഇന്നലെ വരെ ചാക്യാര്‍കൂത്ത് ക്ഷേത്രങ്ങളിലെ പാരമ്പര്യകലാരൂപമായിട്ടാണ് നാം കരുതിയിരുന്നതെങ്കില്‍ പാറക്കടവ് ചെറുപുഷ്പം പള്ളി ആ പതിവ് തിരുത്തി. തിരുനാളിനോട് അനുബന്ധിച്ച് ഇത്തവണ പള്ളിയില്‍ അരങ്ങേറിയത് ചാക്യാര്‍കൂത്ത്. അനില്‍ എളവൂരാണ് കൂത്ത് അവതരിപ്പിച്ചത്. നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്നതായിരുന്നു വിഷയം. ഫാ. ആന്‍ഡ്രൂസ് ചെതലനാണ് വികാരി.

You must be logged in to post a comment Login