അച്ചടക്കം അതിരുവിടുന്നത് ക്രിസ്തീയതയോ?

അച്ചടക്കം അതിരുവിടുന്നത് ക്രിസ്തീയതയോ?

schoolഅച്ചടക്കത്തിന് പേരു കേട്ട വിദ്യാലയങ്ങളാണ് കോണ്‍വെന്റ് സ്‌കൂളുകള്‍. എന്നാല്‍ അച്ചടക്കം പാലിക്കാന്‍ വേണ്ടി മനുഷ്യത്വത്തിന്റെ അതിരുകള്‍ ലംഘിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും ഒരു വിചന്തനം ആവശ്യമാണ്. ന്യൂഡല്‍ഹിയിലെ സെന്റ് ആഗ്നസ് ഹൈ സ്‌കൂളിലാണ് സംഭവം. റംസാന്‍ മാസത്തില്‍ ക്ലാസില്‍ വരാന്‍ മുടങ്ങിയ 40 വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പില്‍ സി. ലൂയിസ ഡി മെല്ലോ ശിക്ഷിച്ചത് അവരെ ഏഴു മണിക്കൂറോളം സ്‌കൂളിനു വെളിയില്‍ നിര്‍ത്തിക്കൊണ്ടാണ്. വെയില്‍ നിന്നും ദാഹിച്ച കുട്ടികള്‍ വെള്ളം കുടിക്കാനിടയായത് അവരുടെ റംസാന്‍ വ്രതം തടസ്സപ്പെടുത്തി എന്ന ആരോപണവുമായി മാതാപിതാക്കളെത്തിയതോടെ പ്രശ്‌നം രൂക്ഷമായി.

ബുധനാഴ്ച ഇസ്ലാം മതവിശ്വാസികളായ കുട്ടികള്‍ക്ക് ലൈലാതുള്‍ ഖാദ്ര് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനുണ്ടായിരുന്നതിനാല്‍ രാത്രി ഏറെ വൈകി അവര്‍ക്ക് ഉണര്‍ന്നിരിക്കേണ്ടി വന്നതിനാലാണ് പിറ്റേ ദിവസം കുട്ടികള്‍ ക്ലാസില്‍ വരാതിരുന്നതെന്നാണ് മാതാപിതാക്കളുടെ വിശദീകരണം. വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളില്‍ ഭൂരിഭാഗം ബോഹ്‌റ മുസ്ലിം സമുദായത്തില്‍ പെട്ടവരാണ്. ഇവര്‍ പ്രിന്‍സിപ്പലിനോട് കാരണം ബോധിപ്പിച്ചെങ്കിലും അത് കേള്‍ക്കാന്‍ തയ്യാറാകാതെ ഏഴു മണിക്കൂര്‍ വെയലത്തു നിര്‍ത്തി ശിക്ഷിക്കുകയായിരുന്നു എന്നാണ് പരാതി.

പ്രശ്‌നം മതപരമായും രാഷ്ട്രീയപരമായും ഏറ്റെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സി. ഡി മെല്ലോ കുട്ടികളോട് മാപ്പുപറഞ്ഞു. കുട്ടികള്‍ക്ക് ശിക്ഷ കൊടുത്തത് മതപരമായ കാഴ്ചപ്പാടോടെ അല്ല അച്ചടക്കത്തിന്റെ ഭാഗയമായിട്ടാണ് എന്ന് ബോംബെ കാത്തലിക് സഭയിലെ ഗോര്‍ഡന്‍ ഡി സൂസ വിശദീകരിച്ചെങ്കിലും മനുഷ്യത്വരഹിതമായ അച്ചടക്കം അതിരുവിടുന്ന ക്രൈസ്തവ സ്‌കൂളുകള്‍ എന്തു ക്രൈസ്തവ മൂല്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന ചോദ്യം അവശേഷിപ്പിക്കുന്നു.

 
ഫ്രേസര്‍

You must be logged in to post a comment Login