അച്ചനാകാനായിരുന്നു എനിക്ക് ആഗ്രഹം :അമേരിക്കന്‍ കൊമേഡിയന്‍ ജിമ്മി ഫാളന്‍

അച്ചനാകാനായിരുന്നു എനിക്ക് ആഗ്രഹം :അമേരിക്കന്‍ കൊമേഡിയന്‍ ജിമ്മി ഫാളന്‍

അച്ചനാകാനായിരുന്നു ചെറുപ്പത്തില്‍ തന്റെ ആഗ്രഹമെന്ന് അമേരിക്കന്‍ കൊമേഡിയനായ ജിമ്മി ഫാളന്‍.

ഐറീഷ് കത്തോലിക്കാ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചുവളര്‍ന്നത്.വല്യപ്പച്ചന്‍ വലിയ വിശ്വാസിയായിരുന്നു. അദ്ദേഹത്തോടൊപ്പം രാവിലെ 6.45 നുള്ള ദിവ്യബലിയില്‍ സ്ഥിരമായി പങ്കെടുക്കുമായിരുന്നു. കത്തോലിക്ക സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം.

വൈദികനാകാന്‍ താന്‍ ആഗ്രഹിച്ചതിന്റെ കാരണത്തെക്കുറിച്ച് ജിമ്മി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ്. ഞാന്‍ സഭയെ സ്‌നേഹിക്കുന്നു.. സഭയുടെ ആശയങ്ങളെ സ്‌നേഹിക്കുന്നു. പള്ളികഴിഞ്ഞ് പുറത്തേയ്ക്കിറങ്ങുമ്പോള്‍ അനുഭവപ്പെടുന്ന ആ അനുഭുതിയെ സ്‌നേഹിക്കുന്നു. ഒരു വൈദികന്‍ വിശ്വാസികളെ നല്ലവരാക്കാന്‍ ശ്രമിക്കുന്നതിനെ സ്‌നേഹിക്കുന്നു.

അള്‍ത്താര ബാലനായി ശുശ്രൂഷ ചെയ്തിരുന്ന കാലത്തെ ഇന്ന് ജിമ്മി നിരീക്ഷിക്കുന്നത് അതായിരുന്നു തന്റെ ആദ്യത്തെ സ്റ്റേജ് എക്‌സ്പീരിയന്‍സ് എന്നാണ്. അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ കൂടിയായിരുന്നു അത്. വൈദികന്‍ മുഖ്യ അഭിനേതാവ്.താന്‍ സഹതാരവും. പള്ളിയെ ഒരു തീയറ്ററിനോട് ഉപമിച്ചുകൊണ്ട് ജിമ്മി പറയുന്നു.

You must be logged in to post a comment Login