അച്ചനെ തട്ടിക്കൊണ്ടുപോയതു തന്നെ, പക്ഷേ ഉദ്ദേശ്യം അറിയില്ല

അച്ചനെ തട്ടിക്കൊണ്ടുപോയതു തന്നെ, പക്ഷേ ഉദ്ദേശ്യം അറിയില്ല

ബാംഗ്ലൂര്‍: യെമനില്‍ കാണാതെപോയ സലേഷ്യന്‍ വൈദികനായ ഫാ. തോമസ് ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയതു തന്നെയാണെന്നും എന്നാല്‍ അതിന്റെ പിന്നിലെ ഉദ്ദേശ്യം അറിയില്ലെന്നും സലേഷ്യന്‍ ബാംഗ്ലൂര്‍ പ്രൊവിന്‍സ് വക്താവായ ഫാ. മാത്യു വാളാര്‍ക്കോട്ട്. മറ്റൊരു സലേഷ്യന്‍ വൈദികന്‍ കൂടി യെമനിലുണ്ട്. അദ്ദേഹം സുരക്ഷിതനായിരിക്കുന്നുവെന്നും ഫാ. മാത്യു അറിയിച്ചു.

സൗത്തേണ്‍ അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയാത്തിന്റെ കീഴില്‍ വിവിധ സഭകളിലെ നൂറുകണക്കിന് വൈദികര്‍ ഇവിടെ മിഷന്‍പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നുണ്ട്. കഴിഞ്ഞവര്‍ഷം പൊട്ടിപുറപ്പെട്ട ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് ഇവിടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുകയായിരുന്നു.

മിഷനറീസ് ഓഫ് ചാരിറ്റിയിലെ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെട 16 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തെതുടര്‍ന്നാണ് പാലാ രാമപുരം സ്വദേശിയായ ഫാ. ടോം ഉഴുന്നാലിനെ കാണാതെ പോയത്. ഇസ്ലാമിക് തീവ്രവാദികളെ ആണ് ആക്രമണത്തില്‍ സംശയിക്കുന്നത്.

യെമന്‍ ഒരു സംഘര്‍ഷമേഖലയാണ്. നമുക്ക് അവിടെ എംബസിയില്ല. പക്ഷേ ഫാ.ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്താനുള്ള ഒരു അവസരവും നമ്മള്‍ പാഴാക്കുന്നില്ല എന്ന് വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.

You must be logged in to post a comment Login