അജ്ഞാതരുടെ ഇടയില്‍ അടക്കം ചെയ്ത യുഎസ് സൈനിക പുരോഹിതന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം ഇടവകയില്‍ അന്ത്യവിശ്രമം

അജ്ഞാതരുടെ ഇടയില്‍ അടക്കം ചെയ്ത യുഎസ് സൈനിക പുരോഹിതന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം ഇടവകയില്‍ അന്ത്യവിശ്രമം

1941 ഡിസംബര്‍ 7 ഞായറാഴ്ച രാവിലെ പേള്‍ ഹാര്‍ബറില്‍ ദിവ്യബലി അര്‍പ്പിച്ചപ്പോള്‍ ഫാ. അലോഷ്യസ് ഷിമിറ്റിന് അസ്വഭാവികമായി ഒന്നും തോന്നിയില്ല. എന്നാല്‍ ദിവ്യബലി അര്‍പ്പണം കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ എവിടെ നിന്നോ ഒരുകൂട്ടം ജപ്പാന്‍കാര്‍ ആക്രമിച്ചു. 12 പേരുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫാ. ഷിമിത്തിനെ അക്രമികള്‍ കൊലപ്പെടുത്തി. രണ്ടാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെടുന്ന ആദ്യ യുഎസ് സൈന്യപുരോഹിതനാണ് ഇദ്ദേഹം.

മരിച്ച്, 75 വര്‍ഷങ്ങള്‍ക്കു ശേഷം ഫാ. ഷിമിത്തിന്റെ ഭൗതികഅവശിഷ്ടം ഹവായില്‍ നിന്ന് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ സെന്റ് ലൂക്കാസിലേക്ക് മാറ്റുകയാണ്. ഒക്ടോബര്‍ 5ന് നടത്തുന്ന സ്മരണ ദിവ്യബലിയില്‍ പതാകയില്‍ പൊതിഞ്ഞ അദ്ദേഹത്തിന്റെ മൃതശരീരം ജനിച്ചു വളര്‍ന്ന ഇടവകയിലെത്തും. പിന്നീട് ലൊറാന്‍സ് കോളേജിലെ ക്രൈസ്റ്റ് ദ കിംങ്ങ് ചാപ്പലിലേക്ക് മാറ്റും. അവിടെ ഒക്ടോബര്‍ 7ന് പ്രത്യേക ജാഗരണ പ്രാര്‍ത്ഥന നടത്തും.

1944ല്‍ ഹവായയിലെ സിമിത്തേരിയില്‍ അജ്ഞാത മൃതശരീരങ്ങളുടെ കൂടെ അടക്കം ചെയ്ത ഫാ. ഷിമിത്തിന്റെ ശരീരം ഡിഎന്‍എ സാങ്കേതിക വിദ്യയുടെ സഹായത്താലാണ് കണ്ടെത്തിയത്.

You must be logged in to post a comment Login