അഞ്ചുവര്‍ഷത്തിനിടയില്‍ കാണ്ടമാലില്‍ മരണമടഞ്ഞത് മൂവായിരത്തോളം ശിശുക്കള്‍

അഞ്ചുവര്‍ഷത്തിനിടയില്‍ കാണ്ടമാലില്‍ മരണമടഞ്ഞത് മൂവായിരത്തോളം ശിശുക്കള്‍

ശിശുമരണനിരക്ക് ഒഡീഷയിലെ കാണ്ടമാലില്‍ അപായകരമാം വിധത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ബോധവല്‍ക്കരണങ്ങളുടെ അഭാവവും പോഷകാഹാരക്കുറവ് മൂലവും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കാണ്ടമാലില്‍ മരണമടഞ്ഞത് മൂവായിരത്തോളം കുഞ്ഞുങ്ങള്‍.

2011-12 കാലത്ത് 555 നവജാതശിശുക്കളാണ് മരണമടഞ്ഞത്. 80 മരണങ്ങള്‍ ദാരിന്‍ഗിബാദിയിലും 77 മരണങ്ങള്‍ ഫിരിന്‍ജിയായില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2015- 2016 വര്‍ഷത്തില്‍ 628 ശിശുക്കളാണ് മരണമടഞ്ഞത്.

സര്‍ക്കാര്‍ സമ്മതിക്കുന്നതിനെക്കാള്‍ കൂടുതലാണ് ശിശുമരണനിരക്ക് എന്ന് ഒരു പ്രൈവറ്റ് ഓര്‍ഗനൈസേഷന്‍ അവകാശപ്പെടുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അനുഭവിക്കുന്ന പോഷകാഹാരക്കുറവാണ് ശിശുക്കളുടെ മരണനിരക്കിന് കാരണമെന്ന് പറയുന്നു.

You must be logged in to post a comment Login