അഞ്ചു പെണ്‍മക്കളുടെ അമ്മയായ വിശുദ്ധ

അഞ്ചു പെണ്‍മക്കളുടെ അമ്മയായ വിശുദ്ധ

പ്രഭുവായ റിജോബെര്‍ട്ടിന്റെ പുത്രിയായി 644 ല്‍ ഫ്രാന്‍സിലായിരുന്നു വിശുദ്ധ ബെര്‍ത്തയുടെ ജനനം. പ്രഭുകുമാരിയായിരുന്നെങ്കിലും എളിമ, ദൈവഭക്തി, പ്രാര്‍ത്ഥന തുടങ്ങിയ സല്‍ഗുണങ്ങളാല്‍ സമ്പന്നയായിട്ടാണ് ബെര്‍ത്ത വളര്‍ന്നുവന്നത്. ഇരുപതാം വയസില്‍ അവള്‍ വിവാഹിതയായി.

രാജാവിന്റെ ബന്ധു സിങഫ്രീഡായിരുന്നു ഭര്‍ത്താവ്. ക്രിസ്തീയപരിപൂര്‍ണ്ണതയിലായിരിക്കും തങ്ങള്‍ ജീവിക്കുകയെന്ന് ബെര്‍ത്ത വിവാഹത്തിന് മുമ്പേ തീരുമാനിച്ചിരുന്നു. അഞ്ചു പെണ്‍കുഞ്ഞുങ്ങളാല്‍ ആ ദമ്പതികള്‍ അനുഗ്രഹിക്കപ്പെട്ടു.

എന്നാല്‍ രണ്ടുകുഞ്ഞുങ്ങള്‍ ശൈശവത്തില്‍ തന്നെ മരണമടഞ്ഞു. ബാക്കിയുള്ളവരില്‍ ഡിയോറ്റില,ജെര്‍ട്രൂഡ് എന്നീ മക്കള്‍ അമ്മയെ മാതൃകയാക്കി ദൈവഭക്തിയിലാണ് വളര്‍ന്നുവന്നത്. പിന്നീട് ഇവര്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

672 ല്‍ ഭര്‍ത്താവ് മരണമടഞ്ഞതോടെ ബെര്‍ത്ത ആശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു. ദൈവികപ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അവള്‍ ആശ്രമങ്ങളും പള്ളികളും പണികഴിപ്പിച്ചു.

വിശുദ്ധ ഒമര്‍, വിശുദ്ധ വാസ്റ്റ്, ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍ എന്നിവരുടെ പേരിലായിരുന്നു ആ പള്ളികള്‍. ഡിയോറ്റിലയെ ആശ്രമാധിപ ആക്കിയതിന് ശേഷം ബെര്‍ത്ത ഏകാന്തയില്‍ പ്രാര്‍ത്ഥനാജീവിതം നയിച്ചു.

723 ല്‍ 79 -ാം വയസിലായിരുന്നു ബെര്‍ത്തയുടെ അന്ത്യം.

ബി

You must be logged in to post a comment Login