അഞ്ച് ക്രൈസ്തവര്‍ക്ക് ദൈവദൂഷണക്കുറ്റത്തില്‍ നിന്ന് മോചനം, രണ്ടുപേര്‍ ജയിലില്‍

അഞ്ച് ക്രൈസ്തവര്‍ക്ക് ദൈവദൂഷണക്കുറ്റത്തില്‍ നിന്ന് മോചനം, രണ്ടുപേര്‍ ജയിലില്‍

ലാഹോര്‍: ദൈവദൂഷണക്കുറ്റം ചുമത്തിയിരുന്ന അഞ്ച് ക്രൈസ്തവരെ ലാഹോറിലെ ആന്റി- ടെററിസം കോര്‍ട്ട് നിരപരാധികളെന്ന് കണ്ടെത്തി വിട്ടയച്ചു. എന്നാല്‍ രണ്ടുപേര്‍ക്ക് ആറുമാസം ജയില്‍ ശിക്ഷ വിധിച്ചു. ഇസ്ലാം മതത്തെ അപമാനിച്ച രീതിയില്‍ ലേഖനം പ്രസിദ്ധീകരിച്ചു എന്ന് കുറ്റം വിധിച്ച് 2015 ഏപ്രില്‍ 16 നാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.

ജയില്‍വാസം അനുഭവിക്കേണ്ടവരില്‍ ഒരാള്‍ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാസ്റ്റര്‍ അഫ്താബ് ഗില്‍ ആണ്. തന്റെ പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചപ്പോള്‍ റസൂല്‍ എന്ന വാക്ക് ഉപയോഗിച്ചതാണ് വിവാദമായത്.

ദൈവനിന്ദാക്കുറ്റത്തിന്റെ പേരില്‍ ക്രൈസ്തവരെ വേട്ടയാടുന്ന പതിവ് പാക്കിസ്ഥാനില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിലായി ഫാസിയാബാദില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

You must be logged in to post a comment Login