അടച്ചുപൂട്ടിയ ദേവാലയം തുറക്കണമെന്നാവശ്യപ്പെട്ട് കോടതി വിധി

അടച്ചുപൂട്ടിയ ദേവാലയം തുറക്കണമെന്നാവശ്യപ്പെട്ട് കോടതി വിധി

ബംഗ്ലൂരു: മൂന്നു മാസങ്ങള്‍ക്കു മുന്‍പ് അടച്ചു പൂട്ടിയ ദേവാലയത്തില്‍ പുതിയ വൈദികനെ നിയോഗിച്ച് തിരുക്കര്‍മ്മങ്ങള്‍ പുനരാരംഭിക്കാന്‍ കത്തോലിക്ക ആര്‍ച്ച്ബിഷപ്പിനോട് കോടതി ആവശ്യപ്പെട്ടു.

ബംഗ്ലൂരുവിലെ സെന്റ് പോള്‍ ഹെര്‍മിത്ത് ദേവാലയത്തില്‍ കന്നഡിക വിഭാഗത്തിന് രൂപം കൊടുത്ത ഫാദര്‍ ചൗരപ്പ സെല്‍വരാജിന്റെ രൂപം സ്ഥാപിക്കുന്നതിന് ബംഗ്ലൂരു ആര്‍ച്ച്ബിഷപ്പ് ബര്‍ണാര്‍ഡ് മൊറാസിന്റെ വിലക്ക് ലംഘിച്ച് ഇടവകാംഗങ്ങള്‍ മരിച്ചു പോയ ഫാദര്‍ ചൗരപ്പയുടെ രൂപം സ്ഥാപിച്ചു. കാനന്‍ നിയമം 1187 ഉദ്ധരിച്ച് ദേവാലയം അടച്ചുപൂട്ടണമെന്ന് ആര്‍ച്ച്ബിഷപ്പായ ബെര്‍ണാര്‍ഡ് മൊറാസ് ഏപ്രില്‍ 21ന് ആവശ്യപ്പെട്ടു.

ആര്‍ച്ച്ബിഷപ്പിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച ഇടവാകാംഗങ്ങള്‍ കോടതിയില്‍ കേസ് നല്‍കി. ഓഗസ്റ്റ് 8ന് നഗനാഹള്ളി ഇടവകാംഗങ്ങള്‍ക്ക് അനുകൂലമായി ജഡ്ജി ബി പരമേശ്വര പ്രസന്ന വിധി പ്രസ്താപിച്ചു. കോടതി വിധി പ്രകാരം ആര്‍ച്ച്ബിഷപ്പ് സെന്റ് പോള്‍ ദി ഹെര്‍മിത്ത് ദേവാലയം തുറന്ന് തിരുക്കര്‍മ്മങ്ങള്‍ പുനരാരംഭിക്കുന്നതിന് വൈദികനെ നിയോഗിക്കണം.

You must be logged in to post a comment Login