അടച്ചുപൂട്ടിയ ദേവാലയത്തില്‍ നിന്നും മൃതദേഹം എടുത്തുമാറ്റാന്‍ വിസമ്മതിച്ച് ഇടവകാംഗങ്ങള്‍

അടച്ചുപൂട്ടിയ ദേവാലയത്തില്‍ നിന്നും മൃതദേഹം എടുത്തുമാറ്റാന്‍ വിസമ്മതിച്ച് ഇടവകാംഗങ്ങള്‍

ബംഗ്ലൂരു: ബാംഗ്ലൂര്‍ അതിരൂപതയിലെ ഇടവകദേവാലയത്തില്‍ ഇടവകാംഗങ്ങള്‍ ദേവാലയം അടച്ചുപൂട്ടിയതിലെ തങ്ങളുടെ രോഷം പ്രകടനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇടവക ദേവാലയത്തിലെ അംഗമായിരുന്ന 65 വയസ്സ് പ്രായമുള്ള ചിന്നമ്മ ചൗരപ്പ എന്ന സ്ത്രീയുടെ മൃതദേഹം ദേവാലയത്തിനകത്ത് കയറ്റി അവിടെ നിന്ന് മാറ്റാന്‍ വിസമ്മതിച്ചതാണ് ഇടവകാംഗങ്ങള്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടമാക്കിയ ഏറ്റവും അടുത്ത സംഭവം.

വിശ്വനന്ദ നഗന്‍ഹള്ളി ഇടവകയിലെ സെന്റ് പോള്‍ ഹെര്‍മിത്ത് ദേവാലയത്തിലാണ് സംഭവം നടന്നത്. ഏപ്രില്‍ 21നാണ് ബാംഗ്ലൂര്‍ ആര്‍ച്ച്ബിഷപ്പ് ബെര്‍ണാഡ് മൊറാസ് ദേവാലയം പൂട്ടാന്‍ ആവശ്യപ്പെട്ട് കത്തയക്കുന്നത്.

ആര്‍ച്ച്ബിഷപ്പ് മൊറാസ് മുന്‍കൈയെടുത്ത് സെന്റ് ജെയിംസ് മരിയന്‍പാലയ ദേവാലയത്തില്‍ ചിന്നമ്മയുടെ മൃതദേഹം അടക്കം ചെയ്യുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. എന്നാല്‍ അതിരൂപത ചിന്നമ്മയ്ക്ക് ശവസംസ്‌കാര അവകാശങ്ങള്‍ നിഷേദിച്ചു എന്നവകാശപ്പെട്ട് ഇടവകാംഗങ്ങള്‍ മൃതദേഹം ദേവാലയത്തില്‍ നിന്നും നീക്കും ചെയ്യാന്‍ കൂട്ടാക്കിയില്ല.

മരിച്ച സ്ത്രീയെ ആര്‍ച്ച്ബിഷപ്പ് അനാദരിച്ചുവെന്നും കത്തോലിക്കര്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേദിച്ചുവെന്നും ഇടവകാംഗങ്ങള്‍ അവകാശപ്പെട്ടു.

You must be logged in to post a comment Login