അടിമത്വവും കാലാവസ്ഥയും തമ്മില്‍ സാമ്യമുണ്ട്: വത്തിക്കാന്‍

അടിമത്വവും കാലാവസ്ഥയും തമ്മില്‍ സാമ്യമുണ്ട്: വത്തിക്കാന്‍

download (1)കാലാവസ്ഥ വ്യതിയാനവും മനുഷ്യരെ അടിമകളാക്കുന്നതും തമ്മിലുള്ള ബന്ധമാണ് ഈ മാസം വത്തിക്കാന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ വിഷയം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള മേയര്‍മാരോടൊപ്പം ഫ്രാന്‍സിസ് പാപ്പയും സമ്മേളനത്തില്‍ പങ്കെടുക്കും.

ജനങ്ങളെ വസ്തുവല്‍ക്കരിക്കുന്നതും ഭൂമിയെ വസ്തുവല്‍ക്കരിക്കുന്നതും തമ്മില്‍ കൂട്ടിപ്പിണഞ്ഞാണ് കിടക്കുന്നത് എന്ന് കോണ്‍ഫറന്‍സിന്റെ മീഡിയ കണ്‍സള്‍ട്ടന്റായ മൈക്കിള്‍ ഷാങ്ക് പറഞ്ഞു.

മീറ്റിംങ്ങില്‍ വോട്ടര്‍മാരെയും പ്രദേശവാസികളെയും സ്വാധീനിക്കാന്‍ കഴിവുള്ളവരും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ തന്നെ വളരെ പ്രധാനപ്പെട്ടതാണ് മീറ്റിംങ്ങ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആധുനിക അടിമത്വവും കാലാവസ്ഥ വ്യതിയാനവും: പട്ടണങ്ങളുടെ പ്രതിജ്ഞാബദ്ധത’ എന്നതാണ് സെമിനാറിന്റെ വിഷയം. പോന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസ് സ്‌പോണ്‍സര്‍ ചെയ്യുന്നതാണ് 21-22 വരെ നടക്കുന്ന ചര്‍ച്ചായോഗം.

You must be logged in to post a comment Login