അടുത്ത ഏഷ്യന്‍ യുവജന ദിനം അവര്‍ ‘പാട്ടും പാടി’ നടത്തും

അടുത്ത ഏഷ്യന്‍ യുവജന ദിനം അവര്‍ ‘പാട്ടും പാടി’ നടത്തും

സെമറാങ്ങ്: സെന്‍ട്രല്‍ ജാവയിലെ സെമറാങ്ങ് അതിരൂപത 7-ാമത് ഏഷ്യന്‍ യൂത്ത് ഡേ സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഫണ്ട് കണ്ടെത്തുന്നതിനായി ഇന്തോനേഷ്യയിലെ യോഗ്യാകാര്‍ത്തയില്‍ സംഗീത പരിപാടി സംഘടിപ്പിച്ചു.

2017 ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 6വരെ നീളുന്ന യൂത്ത് ഡേ പ്രോഗ്രാമിന് പണം കണ്ടെത്തുന്നതിനായി നടത്തുന്ന പരിപാടികള്‍ ഒന്നുമാത്രമാണ് സംഗീതമേള. ഏതാണ്ട് 2,000ആളുകള്‍ “ജോയ്ഫുള്‍ കണ്‍സേര്‍ട്ട് ഫോര്‍ എ വൈ ഡി”, എന്ന പേരിലുള്ള സംഗീത പരിപാടിയില്‍ പങ്കെടുത്തു. 1.5 മില്യന്‍ യുഎസ് ഡോളര്‍ സംഗീതപരിപാടിയിലൂടെ കണ്ടെത്താനാകുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

തെബ്ലാങ്ങിലെ അല്‍-ഇസ്ലാഹ് മെറ്റസ്‌ഹെ ഇസ്ലാമിക് സ്‌കൂളിലുള്ള ക്രിസ്ത്യന്‍ ഗായകകരും,
ക്വയര്‍ അംഗങ്ങളും, സൂഫി നൃത്തക്കാരും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. യുവജന ദിനത്തിന്റെ അടുത്ത വര്‍ഷത്തെ തീം സോങ്ങ് ആദ്യമായി അവതരിപ്പിച്ച വേദികൂടിയായിരുന്നു അത്.

You must be logged in to post a comment Login