അടുത്ത ദിവ്യകാരുണ്യകോണ്‍ഗ്രസ് ഹംഗറിയില്‍

അടുത്ത ദിവ്യകാരുണ്യകോണ്‍ഗ്രസ് ഹംഗറിയില്‍

ഹംഗറി: 52-ാമത് ദിവ്യകാരുണ്യകോണ്‍ഗ്രസ് ഹംഗറിയില്‍ നടക്കും.
2020 ല്‍ നടക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസിനായിരിക്കും ഹംഗറി ആതിഥ്യമരുളുക. ഹംഗറിയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പതനത്തിനു ശേഷമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഹംഗറി വേദിയാകുന്നതെന്ന പ്രത്യേകതയുമുണ്ട്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് 30 വര്‍ഷങ്ങള്‍ക്കുശേഷം ജനാധിപത്യരീതിയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഹംഗറിയിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിലം പതിച്ചത്.

രണ്ടാമത്തെ തവണയാണ് ഹംഗറി ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്നത്. 1938ലെ 34-ാമത് ദിവ്യകാരുണ്യകോണ്‍ഗ്രസ് നടന്നതും ഹംഗറിയില്‍ വെച്ചായിരുന്നു.

സഭാംഗങ്ങള്‍ക്കു മാത്രമല്ല, ഈ ലോകത്തിലെ സകല മനുഷ്യര്‍ക്കും ദിവ്യകാരുണ്യത്തിന്റെ ശക്തി എന്താണെന്നു മനസ്സിലാക്കിക്കൊടുക്കാന്‍ ദിവ്യകാരുണ്യകോണ്‍ഗ്രസിനു സാധിക്കണമെന്ന് ഹംഗേറിയന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ എര്‍ദോ പറഞ്ഞു. ഏറെ ആവേശത്തോടു കൂടിയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥ്യമരുളാന്‍ രാജ്യം കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login