അടുത്ത നിയമസഭയില്‍ ക്രിസ്ത്യാനികളുടെ സാന്നിധ്യം വാഗ്ദാനം ചെയ്ത് പഞ്ചാബ് കോണ്‍ഗ്രസ് പ്രമുഖന്‍

അടുത്ത നിയമസഭയില്‍ ക്രിസ്ത്യാനികളുടെ സാന്നിധ്യം വാഗ്ദാനം ചെയ്ത് പഞ്ചാബ് കോണ്‍ഗ്രസ് പ്രമുഖന്‍

അമൃതസര്‍: ക്രിസ്ത്യാനികള്‍ നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിനു വേണ്ടി പഞ്ചാബ് സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണസഭയായ വിധാന്‍ സഭയില്‍ നിയമം പാസ്സാക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും പഞ്ചാബ് നിയമസഭാ അംഗവുമായ അമരീന്ദര്‍ സിംഗ് വാഗ്ദാനം ചെയ്തു.

അമൃതസറിലെ അജ്‌നലാ പട്ടണത്തില്‍ മസീഹി അധികാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമരീന്ദര്‍ സിംഗിനോടൊപ്പം സമ്മേളനത്തില്‍ പങ്കെടുത്ത മറ്റു കോണ്‍ഗ്രസ്സ് നേതാക്കള്‍ ക്രിസ്ത്യാനികള്‍ക്ക് ടിക്കറ്റുകള്‍ നല്‍കുന്ന വിഷയത്തില്‍ മൗനം പാലിച്ചു.

സമ്മേളനത്തിനിടെ സമുധായം സമര്‍പ്പിച്ച മെമ്മോറാണ്ടം പഞ്ചാബ് കോണ്‍ഗ്രസ്സ് ചീഫ് പ്രസിഡന്റ് സ്വീകരിക്കുകയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സലമാട്ട് മസീഹ് അത് വായിക്കുകയും ചെയ്തു.

ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസുകാര്‍ അഞ്ച് ടിക്കറ്റുകള്‍ നല്‍കണമെന്നും ജോലിയില്‍ അഞ്ചു ശതമാനം സംവരണവും ഏര്‍പ്പെടുത്തണമെന്നും പഞ്ചാബ് കോണ്‍ഗ്രസ് ചീഫ് ജനറല്‍ സെക്രട്ടറി സലമാട്ട് മസീഹ് പറഞ്ഞു. 2002നു ശേഷം പഞ്ചാബിലെ ഒരു പാര്‍ട്ടിയും കോണ്‍ഗ്രസ്സുകാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കിയിട്ടില്ലയെന്നും ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login