അടുത്ത ലോകയുവജനസംഗമ വേദി പനാമയോ?

അടുത്ത ലോകയുവജനസംഗമ വേദി പനാമയോ?

ലോകയുവജനസംഗമത്തിന്റെ അവസാനനിമിഷത്തിലാണ് അടുത്ത ലോകയുവജനസംഗമത്തിന്റെ സ്ഥലവും മറ്റു കാര്യങ്ങളും മാര്‍പാപ്പ പ്രഖ്യാപിക്കുന്നത്. ഇതാണ് ലോകയുവജനദിനത്തിന്റെ ആരംഭം മുതലുള്ള വഴക്കം. ഇത്തവണയും സംഭവിക്കാന്‍ പോകുന്നതും അതുതന്നെ.

എങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പ അക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, അടുത്ത ലോകയുവജനദിന വേദി പനാമയായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. മിക്കവാറും പനാമയായിരിക്കും അടുത്ത ലോകയുവജനസംഗമദിനത്തിന് ആതിഥേയത്വം അരുളുന്നതെന്നതിന് സൂചനയായി അവര്‍ പറയുന്നത് പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് വരേല കത്തോലിക്കാവിശ്വാസിയാണെന്നാണ്.അദ്ദേഹം ക്രാക്കോവില്‍ എത്തിയിട്ടുമുണ്ട്.

പനാമ കത്തോലിക്കസഭയുടെ വക്താവ്, പനാമയായിരിക്കും അടുത്ത ലോകയുവജനദിനത്തിന് ആതിഥേയത്വം നല്കുന്നത് എന്നതിനെക്കുറിച്ച് സൂചനകളൊന്നും നല്കിയിട്ടില്ല. എന്തായാലും ഞായറാഴ്ച വരെ നമ്മള്‍ അതിന് വേണ്ടി കാത്തിരിക്കേണ്ടതായി വരും.

ഇനി പനാമ തന്നെയാണ് അടുത്ത വേദിയെങ്കില്‍ ലാറ്റിന്‍ അമേരിക്ക മൂന്നാം തവണയായിരിക്കും ഈ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്.

You must be logged in to post a comment Login