അണുവായുധങ്ങള്‍ക്കെതിരെ മാര്‍പാപ്പ

അണുവായുധങ്ങള്‍ക്കെതിരെ മാര്‍പാപ്പ

pope nuclearഅണുവായുധങ്ങള്‍ക്കെതിരെയുള്ള എതിര്‍പ്പ് തുറന്നു കാട്ടി ഫ്രാന്‍സിസ് മാര്‍പാപ്പ. ആദ്യകാലം മുതലേ വത്തിക്കാന്‍ അണുവായുധങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. രണ്ടു വര്‍ഷമായുള്ള പാപ്പാഭരണത്തില്‍ അദ്ദേഹം മുന്‍ഗണന നല്‍കുന്നത് രാസായുധ നിരോധനത്തിനാണ്.
രാസായുധം മനുഷ്യത്വത്തിന്റെ മേല്‍ അഴിച്ചു വിടുന്ന ആഘാതം കണക്കിലെടുത്ത് കഴിഞ്ഞ ഡിസംബര്‍മാസത്തില്‍ അണുവായുധങ്ങളുടെ നിരായുധീകരണം ആവശ്യപ്പെട്ട് വിയന്നാ കോണ്‍ഫറന്‍സില്‍ അപേക്ഷ മാര്‍പാപ്പ സമര്‍പ്പിച്ചിരുന്നു. വത്തിക്കാനിലെ രാഷ്ട്രീയ കക്ഷികളോട് സംസാരിക്കവെ അണുവായുധങ്ങളുടെ നിരായുധീകരണത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഇതു കൂടാതെ, മാര്‍പാപ്പയുടെ ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനാമധ്യേ ഇറാന്റെ അണുവായുധ പരിപാടി തടഞ്ഞുകൊണ്ടുള്ള ലോകരാഷ്ട്രങ്ങളുടെ നീക്കം ലോക മതേതരത്വത്തിന് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാഖുമായുള്ള അമേരിക്കയുടെ ഉടമ്പടി അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. മാര്‍പാപ്പയുടെ അതേ മനോവികാരമുള്ള ഹോളീ സീ എന്ന സംഘടനയും മാര്‍പാപ്പയ്ക്ക് ഒപ്പമുണ്ട്.
അണുവായുധങ്ങള്‍ക്കെതിരെയുള്ള മാര്‍പാപ്പയുടെ എതിര്‍പ്പ് പുതിയ തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ‘അണുവായുധങ്ങള്‍ ഉപയോഗിക്കുന്നത് മാത്രമല്ല, കൈവശം വയ്ക്കുന്നതിനെയും അദ്ദേഹം കര്‍ക്കശമായി വിലക്കിയെന്നും ഹോളി സീ സംഘടനയുടെ അമേരിക്കന്‍ അംബാസിഡറായ ആര്‍ച്ച് ബിഷപ്പ് ബെര്‍ണെഡിറ്റോ അവുസാ പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പയെ സംബന്ധിച്ചിടത്തോളം രാസായുധ നിരായുധീകരണം പാവപ്പെട്ടവരെ സഹായിക്കുന്നതാണ്. ‘രാസായുധങ്ങള്‍ക്കായി രാജ്യങ്ങള്‍ കോടിക്കണക്കിനു പണമാണ് ചിലവഴിക്കുന്നത്. പകരം രാജ്യത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം മുതലായ മനുഷ്യരുടെ സമ്പൂര്‍ണ്ണ വികസനത്തിനാകണം പണം വിനയോഗിക്കേണ്ടത്’, വിയന്ന കോണ്‍ഫറന്‍സിലെ അപേക്ഷയില്‍ മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login