അതിരില്ലാത്ത ദേശീയത പാടില്ല: കാത്തലിക് ഫെഡറേഷന്‍

അതിരില്ലാത്ത ദേശീയത പാടില്ല: കാത്തലിക് ഫെഡറേഷന്‍

കോട്ടയം: അതിരില്ലാത്ത ദേശീയത അപകടകാണെന്നും ദേശീയത രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായിരിക്കണമെന്നും കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ദേശീയ പ്രസിഡന്റ് അഡ്വ.പി.പി.ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് വര്‍ത്തമാനകാലസാഹചര്യങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

രാജ്യസ്‌നേഹത്തെക്കാളുപരി ദേശീയതക്കു പ്രധാന്യം നല്‍കിയവരാണ് ഹിറ്റ്‌ലറും മുസോളിനിയുമൊക്കെ. അതിലൂടെ പിന്നീട് ഉരുത്തിരിഞ്ഞു വന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണ് ആ ഏകാധിപതികളുടെ പതനത്തിനു കാരണം. രാജ്യത്തെ എല്ലാ ജനങ്ങളെയും ഒരു പോലെ കാണുകയും സ്‌നേഹിക്കുകയും ചെയ്തില്ലെങ്കില്‍ അത് യഥാര്‍ത്ഥ ദേശീയതയാകില്ലെന്നും കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങള്‍ പറഞ്ഞു.

You must be logged in to post a comment Login