അതിരുകളില്ലാത്ത സ്‌നേഹമാണ് പ്രേഷിതപ്രവര്‍ത്തനം

അതിരുകളില്ലാത്ത സ്‌നേഹമാണ് പ്രേഷിതപ്രവര്‍ത്തനം

എല്ലാവരും രക്ഷ പ്രാപിക്കണം എന്ന ആഗ്രഹത്താല്‍ പ്രേരിതരായി നിര്‍വഹിക്കുന്ന പ്രേഷിതപ്രവര്‍ത്തനം അതിരുകളോ അതിര്‍ത്തിയോ ഇല്ലാത്ത സ്‌നേഹപ്രകടനമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. പെന്തക്കുസ്താ ദിനത്തില്‍ സംസാരിക്കുകയായിരുന്നു, അദ്ദേഹം.

സുവിശേഷം അറിയാത്തവരുടെ കാര്യത്തില്‍ സഭ ശ്രദ്ധാലുവാണ് എന്നതാണ് സഭയെ മിഷണറിയാക്കുന്നത്. എല്ലാവരും ദൈവസ്‌നേഹം അനുഭവിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് പ്രേഷിതദൗത്യം ഉയിരെടുക്കുന്നത്. ദൈവകാരുണ്യം ലോകത്തോടു മുഴുവന്‍ വിളിച്ചു പറയാനും ലോകമെമ്പാടുമുള്ള പ്രായഭേദമെന്യേയുള്ള സകല മനുഷ്യരോടും ആ കരുണയെ കുറിച്ച് പറയാനും സഭയ്ക്കു കടമയുണ്ടെന്ന് പാപ്പാ പറഞ്ഞു.

വിശ്വാസം എന്നത് ദൈവദാനമാണ്. എന്തെങ്കിലും പ്രലോഭനം വഴി നടത്തുന്ന മതപരിവര്‍ത്തനമല്ല. ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന സുവിഷേകരുടെ നല്ല മാതൃക കണ്ടാണ് ഈ വിശ്വാസം വളരേണ്ടത്. ലോകത്തിന്റെ തെരുവുകളിലൂടെ നടക്കുമ്പോള്‍ യേശുവിന്റെ ശിഷ്യന്മാര്‍ അതിരുകളില്ലാത്ത സ്‌നേഹമുള്ളവരായിരിക്കണം., പാപ്പ പറഞ്ഞു.

ഏവരും പ്രേഷിതപ്രവര്‍ത്തനം ചെയ്യാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ പറഞ്ഞു. തങ്ങളുടെ കഴിവുകളും സര്‍ഗാത്മകതയും ജ്ഞാനവും അനുഭവസമ്പത്തും ദൈവത്തിനായി ഉപയോഗിക്കുന്നവരെല്ലാം പ്രേഷിതപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ് ചെയ്യുന്നത്, പാപ്പാ കൂട്ടിച്ചേര്‍ത്തു.

 

ഫ്രേസര്‍

You must be logged in to post a comment Login