അതിരുകള്‍ മായ്ക്കുന്ന സ്യന്നാസം: ചലച്ചിത്രനിരൂപണം

അതിരുകള്‍ മായ്ക്കുന്ന സ്യന്നാസം: ചലച്ചിത്രനിരൂപണം

Of godsലോകാതിര്‍ത്തികള്‍ വരെ പോകാനാണ് ഒരു ക്രൈസ്തവന്റെ അടിസ്ഥാന വിളി. പലപ്പോഴും ഈ കല്‍പനയെ ഭൂമിശാസ്ത്രപരമായി മാത്രം വ്യാഖ്യാനിച്ച് നമുക്കതിന്റെ അന്തരാത്ഥം നഷ്ടമാകുന്നു. ക്രിസ്തുവിന്റെ അനുയായികള്‍ക്ക് അതിരുകളേ ഉണ്ടാകരുതെ പുനര്‍വായന ആവശ്യപ്പെടുന്നു, ലോകത്തെ മുഴുവന്‍ ആലിംഗനം ചെയുന്ന ഫ്രാന്‍സിസ് പാപ്പായുടെ ഈ കാലം. അന്യമതസ്ഥരുടെ പോലും പാദം കഴുകുന്ന സാര്‍വലൗകികതയുടെ പുതിയ ചക്രവാളങ്ങള്‍ തേടുന്ന ക്രിസ്തുവിന്റെ പാപ്പാ ലോകാതിര്‍ത്തികളോളം പടരുന്ന ഒരു സ്‌നേഹസന്ദേശം പരത്തുകയാണ്. ജാതി, മത, ദേശ, വര്‍ഗ, വര്‍ണ, രാഷ്ട്ര ഭേദങ്ങളുടെ മതിലുകള്‍ക്കപ്പുറത്തേക്കുള്ള സഞ്ചാരമാണ് ലോകാതിര്‍ത്തി. ഈ ലോകാതിര്‍ത്തി ഭൂമിയുടെ ഏതു കോണിലിരുന്നും ഏതൊരാള്‍ക്കും എത്തിപ്പിടിക്കാവുതാണ്. ഈയൊരു സ്‌ന്ദേശം പ്രസരിപ്പിക്കുന്ന ഒരുജ്ജ്വല ചലച്ചിത്രമാണ് ഫ്രഞ്ച് ചലച്ചിത്രസംവിധായകനായ സേവ്യര്‍ ബ്യൂവോയുടെ ‘ഓഫ് ഗോഡ്‌സ് ആന്‍ഡ് മെന്‍’. 2010 ല്‍ കാന്‍ ചലച്ചിത്ര മേളയില്‍ ഗ്രാന്‍പ്രീ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മേളകളില്‍ ശ്രദ്ധനേടിയ ഈ ചിത്രം യഥാര്‍ത്ഥ വിശ്വാസം എന്ന ആശയത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍ തിരഞ്ഞു പോകുന്നു.

അള്‍ജീരിയയിലെ ഇസ്ലാം മതക്കാര്‍ക്കിടയില്‍ പ്രേഷിത സേവനം ചെയ്യുന്ന ഒന്‍പത് ട്രാപ്പിസ്റ്റ് സ്യാസികളുടെ ജീവിതം വിശ്വാസത്തിന്റെയും അസ്തിത്വത്തിന്റെയും ഒരു നിര്‍ണായക ഘട്ടം അഭിമുഖീകരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സ്വച്ഛമായി ഒഴുകുന്ന പുഴ ഒരു ജലപാതത്തിനരികെ വച്ചു പ്രക്ഷുബ്ദമാകുന്ന പോലെ ഒരു പ്രതിസന്ധി അവരുടെ ആഴങ്ങള്‍ അളക്കുന്നു. അവരുടെ സേവനപ്രദേശത്തു ഭൂരിഭാഗം വരുന്ന ഇസ്ലാം മതക്കാരോട് യാതൊരു വിവേചനവും കൂടാതെ സേവനം ചെയ്യുന്ന ഫ്രഞ്ച് സ്യാസികള്‍ ഇസ്ലാം മതക്കാരടെയും പ്രീതിപാത്രങ്ങളാണ്. അങ്ങനെയിരിക്കെ കടുത്ത മതമൗലികവാദം പുലര്‍ത്തുന്ന ചില മുസ്ലിം തീവ്രവാദികള്‍ അവിടെ പ്രത്യക്ഷപ്പെടുന്നു. ആക്രമണകാരികളായ അവര്‍ ജനജീവിതം ദുസ്സഹമാക്കിത്തീര്‍ക്കുന്നു. അധികാരികള്‍ സ്യാസികള്‍ക്കു സംരക്ഷണം വാഗ്ദാനം ചെയ്യുന്നത് ക്രിസ്റ്റ്യന്‍ എന്ന മഠാധിപതി നിരസിക്കുന്നു. ജനങ്ങള്‍ ഭീതിയില്‍ കഴിയുമ്പോള്‍ തങ്ങള്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് ന്യായമല്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ദുരന്ത മുഖത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമോ സ്വന്തം സുരക്ഷിതത്വം നോക്കി പലായനം ചെയ്യണമോ എതാണ് സ്യാസികള്‍ നേരിടുന്ന പ്രതിസന്ധി.

വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളും ഭീഷണികളും ചില സ്യാസികളുടെ ധൈര്യം ചോര്‍ത്തിക്കളയുന്നു. തങ്ങളുടെ സ്വന്തം ദേശത്ത് അവര്‍ അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങളും സുരക്ഷിതത്വവും സ്‌നേഹാനുഭവങ്ങളും ഓര്‍മവരുമ്പോള്‍ ചിലരുടെ മനസ്സു ദുര്‍ബലമാകുന്നു. ഫ്രാന്‍സിലേക്കു മടങ്ങിപ്പോകാന്‍ അവര്‍ കൊതിക്കുന്നു. ജനങ്ങളുടെ വിധിയില്‍ പങ്കു ചേരാനാണ് ആത്മാര്‍പ്പണം ചെയ്തു ജീവിക്കുന്ന തങ്ങളുടെ വിധി എന്നുറച്ചു വിശ്വസിക്കുന്ന ക്രിസ്റ്റ്യന്റെ മേല്‍ ആ തീരുമാനം മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടാകുന്നു. ആക്രമണം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഫ്രാന്‍സിലേക്കു മടങ്ങിപ്പോകാന്‍ രാഷ്ട്രീയാധികാരികള്‍ തന്നെ അവരോട് ആവശ്യപ്പെടുന്നു. മടങ്ങാം എ ചിന്തയോടെ യാത്ര പറയാന്‍ മുസ്ലിം സുഹൃത്തുക്കളുടെ വീട്ടിലെത്തുമ്പോള്‍ ഒരു സ്യന്നാസി പറയുന്നു, ‘ഞങ്ങള്‍ ദേശാടനപ്പക്ഷികളെ പോലെ. ഒരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക്. ഞങ്ങള്‍ക്ക് മറ്റൊരു മരത്തിലേക്കു പോകുവാന്‍ നേരമായി…’ അതിനു മറുപടിയായി ആ ഭവനത്തിലെ വീട്ടമ്മ പറഞ്ഞ വാക്കുകള്‍ അഗാധമായൊരു ആത്മപരിശോധനയിലേക്കവരെ നയിക്കാന്‍ ശക്തമായിരുന്നു: ‘ സത്യത്തില്‍ ഞങ്ങള്‍, ജനങ്ങളാണ് പക്ഷികള്‍. നിങ്ങളുടെ മരച്ചില്ലകളിലാണ് ഞങ്ങള്‍ വിശ്രമിക്കുന്നത്. നിങ്ങള്‍ പോയാല്‍ പിന്നെ ഞങ്ങള്‍ക്കാരാണ് ആശ്രയം?’ ആ മറുപടി സ്യാസികളുടെ ഗതി തന്നെ മാറ്റി മറിക്കുന്നു.

നീണ്ട പ്രാര്‍ത്ഥനയ്ക്കും പരിചിന്തനത്തിനും ശേഷം സ്യാസികള്‍ തങ്ങളുടെ വിളിയുടെ അര്‍ത്ഥം തിരിച്ചറിയുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ ദുരിതപര്‍വ്വത്തില്‍ പങ്കുചേരുകയുമാണ് സന്ന്യാസികളെ നിലയില്‍ തങ്ങളെ കുറിച്ചുള്ള ദൈവഹിതമെന്ന് വിവേചിച്ചറിയുന്ന ആ ഒന്‍പതു പേരും ഭീകരരുടെ പിടിയില്‍ അകപ്പെട്ട് ജനങ്ങളുടെ ഭാഗമായി, അവരുടെ വിധിയുടെ ഭാഗമായി ആത്മാര്‍പ്പണം ചെയ്യുന്നിടത്ത് ചിത്രത്തിനു തിരശ്ശീല വീഴുന്നു.

മനുഷ്യന്റെ ലോകം ചുരുങ്ങിച്ചരുങ്ങി വരു ഈ കാലഘട്ടത്തില്‍, സ്യാസിയാകുന്നത് ആര്‍ക്കു വേണ്ടി എന്ന മൗലികമായ ചോദ്യം ഉയര്‍ത്തുകയാണീ ചിത്രം. എന്തിനാണൊരാള്‍ സ്യാസിയാകുന്നത്? ഏതൊക്കെയോ അമൂര്‍ത്ത സങ്കല്‍പങ്ങള്‍ക്കു വേണ്ടിയോ അതോ ജനങ്ങള്‍ക്കു വേണ്ടിയോ. സ്വന്തം ജനത്തിനു വേണ്ടി മാത്രമോ അതോ ജാതി മത രാഷ്ട്ര ഭേദമെന്യേ എല്ലാവര്‍ക്കും വേണ്ടിയോ? ജാതിയുടെയും മതത്തിന്റെയും ഇടനാഴികളിലേക്കും പ്രാദേശികതയുടെയും സ്വാര്‍ത്ഥത്തിന്റെയും കുടുസ്സു മുറികളിലേക്കും വല്ലാതെ ചുരുങ്ങുന്ന മനസ്ഥിതികളുടെ ജീര്‍ണതയിലേക്ക് ഒരു തീക്കനല്‍ ചിതറിക്കുന്ന ഈ ചലച്ചിത്രം സ്യാസത്തിന്റെ അതിരില്ലായ്മയെ ഘോഷിക്കുന്നു.

 

ഇസാന്‍ ഫ്രാങ്ക്‌.

You must be logged in to post a comment Login