അത്ഭുതങ്ങളുടെ സിനിമ വരുന്നു!

അത്ഭുതങ്ങളുടെ സിനിമ വരുന്നു!

അത്ഭുതങ്ങളോട് മനുഷ്യന് തീരാത്ത ആകര്‍ഷണമുണ്ട്. എന്താണ് അത്ഭുതം, അത്ഭുതങ്ങള്‍ എന്ന് പറയപ്പെടുന്നവ എല്ലാം അത്ഭുതങ്ങളാണോ, ശരിക്കുള്ള അത്ഭുതങ്ങളെ എങ്ങനെ തിരിച്ചറിയാം… അങ്ങനെ പല തരം സംശയങ്ങളും ചോദ്യങ്ങളും.

സെന്റ് ആന്തണി കമ്മ്യൂണിക്കേഷന്‍സ് നിര്‍മിക്കുന്ന മിറക്കിള്‍സ് എന്ന 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ചലച്ചിത്രം അത്ഭുതങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പരമ്പരയില്‍ ആദ്യത്തെതാണ്. നാല് ഡോക്യുമെന്ററികള്‍ അടങ്ങിയതാണ് പരമ്പര.

‘അത്ഭുതങ്ങള്‍ ക്രിസ്തീയ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്. യേശുവിന്റെ ഉയര്‍പ്പ് തന്നെ അത്ഭുതങ്ങളുടെ അത്ഭുതമാണ്. ആ അത്ഭുതമില്ലെങ്കില്‍ ക്രിസ്തുമതം ഇല്ലല്ലോ..’ സെന്റ് ആന്തണി കമ്മ്യൂണിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റിയന്‍ ഹോള്‍ഡെന്‍ പറയുന്നു.

പുരാതന കാലത്തെ അത്ഭുതങ്ങള്‍ക്കൊപ്പം സമീപകാലത്ത് നടന്ന അത്ഭുതങ്ങളും ചിത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

പഴയ നിയമത്തിലെയും ക്രിസ്തുവിന്റെ ജീവിതകാലത്തെയും വിശുദ്ധരുടെ ജീവിതങ്ങളിലെയും അത്ഭുതങ്ങളെയെല്ലാം വിശദമായി ചിത്രീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട്, ചിത്രത്തില്‍.

ആധുനിക കാലത്തെ അത്ഭുതങ്ങളില്‍ മരിയന്‍ ദര്‍ശനങ്ങളും ദിവ്യകാരുണ്യ അത്ഭുതങ്ങളും തിരുവോസ്തിയുടെ രക്തം വാര്‍ക്കലുമെല്ലാം ഉള്‍പെടും.

അതോടൊപ്പം അത്ഭുതങ്ങള്‍ക്ക് ശാസ്ത്രീയവും ദൈവശാസ്ത്രപരവും താത്വികവുമായ വ്യാഖ്യാനങ്ങളും ചേര്‍ത്തിട്ടുണ്ട്.

‘ഈ ചിത്രത്തിന്റെ ആത്യന്തിക ലക്ഷ്യം നമ്മെ രക്ഷയിലേക്കും ദൈവത്തിലേക്കും നയിക്കുകയാണ്’ എന്ന് ഹോള്‍ഡന്‍ വ്യക്തമാക്കുന്നു.

 

ഫ്രേസര്‍

You must be logged in to post a comment Login