അത്മായരുടെ അപ്പസ്‌തോലിക ദൗത്യം: ഒരു അവലോകനം

അത്മായരുടെ അപ്പസ്‌തോലിക ദൗത്യം: ഒരു അവലോകനം

images (2)രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മാത്രമല്ല അത്മായദൈവവിളിയ്ക്ക് പ്രാധാന്യം നല്‍കിയിരുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിമസഭ സ്ഥാപിച്ചത് പരിവര്‍ത്തിത യഹൂദരായ അത്മായശിഷ്യരും ബിഷപ്പുമാരും ആയിരുന്നു. തുടര്‍ന്ന് എല്ലാ തുറകളില്‍ നിന്നുമുള്ള അനുയായികള്‍ വന്നു. ബലഹീനരും ഭീരുക്കളും വന്നു. പിന്നീട് ആഴമാര്‍ന്ന ആത്മീയതയുള്ളവരും. പ്രഹരിക്കപ്പെട്ടു നിലംപതിച്ചതിനുശേഷം പൗലോസും ഈ വഴി സ്വീകരിച്ചു. പിന്നീട് അയാള്‍ അനേകരെ സന്ദേശവാഹകരായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

എങ്ങനെയാണ് അപ്പസ്‌തോലരുടെ സഭ ഭയന്നു വിറച്ച ഏതാനും സ്ത്രീപുരുഷന്മാരില്‍ നിന്നും വലിയ സംഖ്യയിലേക്കുയര്‍ന്നത്? വിഗ്രഹദൈവങ്ങളെ ആരാധിക്കാത്ത ഒരു മതവിഭാഗത്തില്‍ ചേരുന്നത് കുറ്റകമായിരുന്നില്ലേ അന്ന്? ഒരു സമൂഹം, തീക്ഷ്ണതനിറഞ്ഞ് ലോകത്തിന് ദൈവത്തിന്റെ മുഖം വെളിപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരെ ‘കടന്നുവരുവാന്‍’ പ്രേരിപ്പിച്ചു. വിശുദ്ധ കുര്‍ബാന ആഘോഷിക്കുന്ന മെത്രാനുചുറ്റും ഒരു സമൂഹമായി ഒരുമിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമായൊരനുഭവമില്ല!
യേശുക്രിസ്തുവിലുള്ള വിശ്വാസത്തിനുവേണ്ടി ആവശ്യമെങ്കില്‍ മരിക്കാന്‍ പോലും തയ്യാറാകുന്നവിധത്തില്‍ മാമ്മോദീസാ സ്വീകരിച്ച ഈ അത്മായസമൂഹം തങ്ങളുടെ ദൈവവിളിയെ ഗൗരവമായിട്ടെടുത്തു. നിരവധിയാളുകള്‍ ജീവന്‍ ബലി നല്‍കി. മൂന്നാം നൂറ്റാണ്ടില്‍ തെര്‍ത്തുല്യന്‍ തന്റെ വിശ്വാസസംഹിതയില്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു്: ‘രക്തസാക്ഷിയുടെ ചുടുനിണമാണ് സഭയ്ക്ക് വിത്ത് പാകിയത്’. പീഢനങ്ങള്‍ അധികരിച്ചപ്പോള്‍, മാനസാന്തരപ്പെട്ടവരുടെ സംഖ്യയും വര്‍ധിക്കുകയത്രേ ചെയ്തത്. യേശുക്രിസ്തുവില്‍ വിശ്വസിക്കുക എന്ന കുറ്റകൃത്യം ക്രൂരമായ മരണത്തിലേക്കു നയിക്കുന്നുവെന്നത് ഇന്നും ലോകമെങ്ങും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്.

മധ്യകാലവും അതിനുശേഷവും
315 എ.ഡി കാലഘട്ടത്തില്‍ ക്രിസ്തുമതം റോമന്‍ സാമ്രാജ്യത്തില്‍ അംഗീകൃതമായി. അടുത്ത നൂറ്റാണ്ടില്‍ തന്നെ പൗരോഹിത്യവും സന്യാസജീവിതശൈലികളും ആരംഭിക്കുകയും, വിപുലമാകുകയും ഏറെ ശ്ലാഘിക്കപ്പെടുകയും ചെയ്തു. പുരോഹിതരും സന്യസ്തരും അത്മായരില്‍ നിന്നും വേര്‍തിരിക്കപ്പെട്ടു. കന്യാസ്ത്രികള്‍ ഏകാന്തതയിലേക്ക് പിന്‍വാങ്ങിക്കഴിഞ്ഞിരുന്നു. ചില സന്യസ്തര്‍ പൂര്‍ണമായും ആവൃതിയില്‍ ഒതുങ്ങിയപ്പോള്‍ ചിലര്‍ ആശ്രമത്തിലായിരുന്നുകൊണ്ട് പ്രഭുക്കന്മാരുടെ മക്കളെ പഠിപ്പിച്ചു. തുടര്‍ന്ന് നിശിതമായ സ്ഥാനവിഭജനങ്ങള്‍ ഉണ്ടായി: ആദ്യം മെത്രാന്മാര്‍, പൂരോഹിതര്‍, സന്യാസികള്‍, ഭൗതികവും തിന്മ നിറഞ്ഞതുമായ ലോകത്തെ തള്ളിക്കളഞ്ഞ സമര്‍പ്പിതര്‍, പിന്നെ ഏറ്റവും ഒടുവില്‍ അത്മായരും.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും അതിനു ശേഷവും
കത്തോലിക്കവിശ്വാസ പാരമ്പര്യം 98 ശതമാനവും അത്മായ വിശാസികളാല്‍ രചിക്കപ്പെടുകയും പുതിയ ഉടമ്പടിയുടെ സമൂഹം, ദൈവജനം, കൃത്യമായി പറഞ്ഞാല്‍ ക്രിസ്തുവിന്റെ ശരീരം എന്നെല്ലാം അവരെ നിര്‍വ്വചിക്കുകയും ചെയ്യപ്പെട്ടുവെന്നത് വിസ്മരിക്കാനാവില്ല. കൗണ്‍സിലിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ഗ്രെയില്‍ പോലെയുള്ള അത്മായ മുന്നേറ്റങ്ങള്‍ യുവാക്കളെയും യുവതികളെയും ദിവ്യകാരുണ്യ ആരാധനകള്‍ നടത്തുന്ന പ്രതിവാര കൂട്ടായ്മകളിലേക്ക് ആകര്‍ഷിക്കാന്‍ തുടങ്ങി. ഡൊറോത്തി ഡേ, പീറ്റര്‍ മൗറിന്‍ തുടങ്ങിയ തീക്ഷ്ണമതികളായ അത്മായപ്രേഷിതര്‍ ഈ യുവാക്കളെ സ്വാഗതം ചെയ്തു.

അത്മായരുടെ അപ്പസ്‌തോലിക ദൗത്യത്തെക്കുറിച്ചുള്ള പ്രമാണരേഖയുടെ സമയത്തും അതിനുശേഷവും മാത്രമല്ല അത്മായര്‍ക്ക് പ്രാമുഖ്യം നല്‍കിയത്, 1987ലെ ആഗോള സിനഡില്‍ അത്മായരുടെ സ്ഥാനം പുരോഹിതരുടെയും സമര്‍പ്പിതരുടെയും ഒപ്പമാണെന്ന് പ്രബോധനം നല്‍കുകയുണ്ടായി. വിശുദ്ധി ഒരു സാര്‍വ്വത്രികമായ വിളിയാണെന്ന് ഉറപ്പിക്കപ്പെട്ടു.

വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പ് ജോണ്‍ 23ാമന്‍ പാപ്പ പ്രമുഖരായ ഒരു പറ്റം ദൈവശാസ്ത്രജ്ഞരെ വിളിച്ചുചേര്‍ത്തിരുന്നു. ജസ്യൂട്ടുകളായ ഹെന്റി ദെ ലുബാക്, ഷോണ്‍ ഡാനിയേലൊ, കാള്‍ റാനെര്‍; ഡൊമിനിക്കന്‍ വൈദിക ശ്രേഷ്ഠരായ യെവ്‌സ് കൊന്‍ഗര്‍, എഡ്വേര്‍ഡ് ഷില്ലിബീക്‌സ്; രൂപതാ വൈദികനായിരുന്ന ജോസഫ് റാറ്റ്‌സിംഗര്‍(എമരിറ്റസ് പോപ്പ് ബനഡിക്റ്റ് തഢക) എന്നിവരായിരുന്നു യോഗത്തില്‍. ആദിമ അത്മായെ്രെകസ്തവരുടെ അഗ്‌നിസമാനമായ തീക്ഷ്ണത വീണ്ടും ജ്വലിപ്പിക്കേണ്ടതിന്റെയും, അപ്പസ്‌തോലിക ധര്‍മ്മം പുനരുജ്ജീവിപ്പിക്കേണ്ടതിന്റെയും ആവശ്യകത ഇവര്‍ കണ്ടു.

വൈവിധ്യമാര്‍ന്ന ശുശ്രൂഷകള്‍
മറ്റുള്ളവരോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന്, അത്മായര്‍ പൊതുജീവിതത്തിലും സാമൂഹിക പരിതസ്ഥിതികളിലും തങ്ങളുടെ സ്ഥാനം ഏറ്റെടുത്തു. ‘ക്രിസ്തുവിന്റെ ശരീര’ത്തിലെ അവയവങ്ങളോരോന്നിന്റെയും ധര്‍മ്മം വ്യത്യസ്താമായിരുന്നതിനാല്‍, ഒരോരുത്തരും തനതായ ശുശ്രൂഷകളാണ് നിര്‍വഹിക്കേണ്ടത്. അവയ്ക്ക പകരക്കാരില്ല. ബഹുജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ലോകത്തിന് സുവിശേഷമൂല്യങ്ങളെത്തിക്കുന്ന പുളിപ്പായിട്ട് വര്‍ത്തിക്കുകയെന്നതാണ് അത്മായരുടെ സവിശേഷമായ ദൗത്യം. പൗലോസ് കൊറിന്തോസുകാര്‍ക്കെഴുതിയ ഒന്നാലേഖനം പന്ത്രണ്ടാമധ്യായത്തില്‍ പറയുന്നതനുസരിച്ച് ‘ശരീര’ത്തിന്റെ ശുശ്രൂഷ പൂര്‍ണമാകുന്നത് ഒരോ അവയവത്തിനും അന്തര്‍ലീനമായ കടമകള്‍ നിര്‍വഹിക്കുമ്പോഴാണ്.
ഒരു മെത്രാന്‍ തന്റെ പ്രാദേശികസഭയെ പടുത്തുയര്‍ത്തുന്നുത് പോലെ അത്മായരായ ഒരു മാതാവും പിതാവും ചേര്‍ന്ന് കുടുംബമാകുന്ന ഗാര്‍ഹിക സഭയെ പടുത്തുയര്‍ത്തുന്നു. സെന്റ് ബ്രൂണോ അല്ലെങ്കില്‍ ചാള്‍സ് ദെ ഫോക്കാള്‍ഡിന്റെ പ്രേഷിത ആത്മീയത പിന്തുടരുന്ന സ്ത്രീപുരുഷന്മാരായ അത്മായരുടെ സെക്കുലര്‍ സമൂഹങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വ്യത്യസ്തരീതിയില്‍ തങ്ങളുടെ വിലയേറിയ സേവനം നല്‍കുന്നുണ്ട്. പൊതുസേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയുടെ ശുശ്രൂഷ സാമൂഹികമായ ചുറ്റുപാടുകളില്‍ പ്രവര്‍ത്തിക്കുന്നവരുടേതില്‍ നിന്നും വിഭിന്നമാണ്. 2008ല്‍ മരണപ്പെട്ട റ്റിം റുസെര്‍ട്ടിന്റെ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കുമറിയില്ല. പ്രതിബദ്ധനായ ഒരു പത്രപ്രവര്‍ത്തകനെ അമേരിക്കയ്ക്കു നഷ്ടപ്പെട്ടു, സ്‌നേഹവാനായ കുടുംബനാഥന്‍, ഭക്തന്‍, മാന്യനായ കത്തോലിക്കന്‍ ഇതൊക്കെയായിരുന്നു അദ്ദേഹം.

ജോണ്‍ ലാഫെര്‍ഗെ എസ്.ജെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി: രീതികള്‍ സാധാരണമാണ്. എന്നിരുന്നാലും സാധാരണമെന്ന് കാണപ്പെടുന്ന പലതും സാധാരണത്വത്തില്‍ നിന്നും ഏറെ അകലെയായിരിക്കും. ഇത് ‘ഈ നിമിഷത്തിന്റെ കൂദാശ’ എന്ന് ഷോണ്‍പിയര്‍ എസ്.ജെ വിശേഷിപ്പിക്കുന്നത് നമുക്കനുസ്മരിക്കാം.

(സി. ജോവാന്‍ എല്‍ റോക്കാസാല്‍വോ സിഎസ്ജെ).

You must be logged in to post a comment Login