അത് ഫാ.ടോം തന്നെയെന്ന് ബന്ധുക്കളും ബിഷപും

അത് ഫാ.ടോം തന്നെയെന്ന് ബന്ധുക്കളും ബിഷപും

കോട്ടയം/ യുഎഇ: ഫാ. ടോം ഉഴുന്നാലിലിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ട ഫോട്ടോ അദ്ദേഹത്തിന്റേതു തന്നെയാണെന്നു ബന്ധുക്കളും ദക്ഷിണ അറേബ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യുഎഇയിലെ ബിഷപ് ഡോ. പോള്‍ ഹിന്‍ഡറും വിശ്വസിക്കുന്നു. താടിരോമങ്ങള്‍ ഷേവ് ചെയ്യാത്ത വൈദികന്റെ ഫോട്ടോയുടെ കാര്യത്തില്‍ കാര്യമായ സംശയത്തിനു കാരണമില്ലെന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്‍റെയും സൂചന.

വീഡിയോയുടെ യഥാര്‍ഥ്യം ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും  വീഡിയോ ദൃശ്യങ്ങളില്‍ അവശനായി  കാണുന്നതു ഫാ.ടോം തന്നെയാണെന്നാണു ബന്ധുക്കളുടെയും സര്‍ക്കാരിന്റെയും വിശ്വാസം.

You must be logged in to post a comment Login