അദ്ധ്യാപകരായ പുരോഹിതര്‍ക്കും കന്യാസ്ത്രികള്‍ക്കും നികുതിയിളവ്

ചെന്നൈ: അദ്ധ്യാപകരായ പുരോഹിതര്‍ക്കും നികുതിയിളവിന് അര്‍ഹതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. അദ്ധ്യാപന ജോലിയിലേര്‍പ്പെട്ടിരിക്കുന്ന വൈദികരുടെയും കന്യാസ്ത്രികളുടെയും വേതനത്തില്‍ നിന്ന് നികുതി പിരിക്കണമെന്ന് ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചെന്നൈ സ്റ്റെല്ല മാരിസ് കോളേജും കോയമ്പത്തൂരിലെ നിര്‍മ്മല എഡ്യുക്കേഷന്‍ സൊസൈറ്റിയും സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് ഹൈക്കോടതി വിധി. സ്വകാര്യ സ്വത്തു സമ്പാദിക്കാന്‍ കാനന്‍ നിയമം അനുസരിച്ച് തങ്ങള്‍ക്ക് അനുവാദമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

You must be logged in to post a comment Login