അധികം ദൈവവിളികളല്ല, നല്ല ദൈവവിളികളാണ് വേണ്ടതെന്ന് മാര്‍പാപ്പ

അധികം ദൈവവിളികളല്ല, നല്ല ദൈവവിളികളാണ് വേണ്ടതെന്ന് മാര്‍പാപ്പ

vocation-crossദൈവവിളികളുടെ എണ്ണം കൂട്ടുന്നതിനു മാത്രം ശ്രമിക്കാതെ ദൈവവിളിയെ കുറിച്ച് വ്യക്തമായ ധാരണയുള്ള നല്ല ദൈവവിളികള്‍ക്കു വേണ്ടി പ്രയത്‌നിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ. സന്ന്യാസ രൂപീകരണത്തിലേര്‍പ്പെട്ടിരിക്കുന്നവരോടു സംസാരിക്കുകയായിരുന്നു, അദ്ദേഹം.

‘സമര്‍പ്പിതര്‍ക്ക് തങ്ങളുടെ സമര്‍പ്പണം മനോഹാരിതയോടെ പ്രസരിപ്പിക്കാന്‍ കഴിയുന്നിടത്ത് ദൈവവിളി പ്രതിസന്ധിയില്ല എന്നോര്‍മിക്കണം.’ പാപ്പാ പറഞ്ഞു. ‘എണ്ണം കുറഞ്ഞു വരുന്ന ചില സന്ന്യാസ സമൂഹങ്ങളില്‍ പോലും റിക്രൂട്ട്‌മെന്റുകള്‍്ക്കു നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം രൂപീകരണത്തിനു നല്‍കണം’ പാപ്പ കൂട്ടിച്ചേര്‍ത്തു.

റോമില്‍ ഏപ്രില്‍ 7 മുതല്‍ 11 വരെ നടന്ന കോണ്‍ഫെറന്‍സില്‍ 1300 രൂപീകര്‍ത്താക്കള്‍ പങ്കെടുത്തു. ‘സുവിശേഷാനുസരണം ജീവിക്കുക’ എന്നതായിരുന്നു ആപ്തവാക്യം..

You must be logged in to post a comment Login