അധികാരവികേന്ദ്രീകരണം ലക്ഷ്യമാക്കി കത്തോലിക്കാസഭ

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസംഘത്തിലെ ഒമ്പതു കര്‍ദിനാള്‍മാരുടെ അടുത്ത സമ്മേളനം ലക്ഷ്യമാക്കുന്നത് ആഗോള കത്തോലിക്കാസഭയുടെ അധികാരവികേന്ദ്രീകരണത്തിലായിരിക്കുമെന്ന് സൂചന. 2016 ഫെബ്രുവരിയിലാണ് അടുത്ത മീറ്റിംങ്. റോമന്‍കൂരിയയുടെ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ വികേന്ദ്രീകരണമായിരിക്കും സമ്മേളനം ലക്ഷ്യമാക്കുന്നത്.

ഫെബ്രുവരി 8-9, ഏപ്രില്‍ 11-13,ജൂണ്‍ 6-8, സെപ്തംബര്‍ 12-14, ഡിസംബര്‍ 12-14 എന്നിങ്ങനെയാണ് കൗണ്‍സില്‍ മീറ്റിംങുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. വ്യാഴം മുതല്‍ വെള്ളി വരെ കഴിഞ്ഞ ദിവസങ്ങളിലും ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഇതേ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.

You must be logged in to post a comment Login