അനന്തരം നൂറു ദിവസങ്ങള്‍ക്ക് ശേഷം നേപ്പാളില്‍ സംഭവിച്ചത്..

അനന്തരം നൂറു ദിവസങ്ങള്‍ക്ക് ശേഷം നേപ്പാളില്‍ സംഭവിച്ചത്..

nepalരാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഭീകരമായ ഭൂമികുലുക്കത്തിന് ശേഷം നേപ്പാളില്‍ ജനജീവിതം കാരിത്താസ് നേപ്പാളിന്റെ സഹായത്താല്‍ വീണ്ടും തളിര്‍ക്കുന്നു. ഞങ്ങളുടെ യഥാര്‍ത്ഥ ജോലി പ്രതീക്ഷകളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ്. ഒരു കഷ്ണം അപ്പം മാത്രം കൊടുക്കുക എന്നതല്ല കാരിത്താസ് ഇന്റര്‍നാഷനലിന്റെ ജനറല്‍ സെക്രട്ടറി മൈക്കല്‍ റോയ് പറയുന്നു. നേപ്പാള്‍ ഗവണ്‍മെന്റുമായി സഹകരിച്ചാണ് വോളന്റിയേഴ്‌സ് പ്രവര്‍ത്തിക്കുന്നതെന്ന് കാരിത്താസ് നേപ്പാള്‍ ജനറല്‍ സെക്രട്ടറിയും കപ്പൂച്ചിന്‍ വൈദികനുമായ പയസ് പെരുമാന പറഞ്ഞു. നാല്പത് രാജ്യങ്ങളുടെയും സഹകരണം ലഭിക്കുന്നുണ്ട്. ചിതറിക്കപ്പെട്ടുപോയ ജീവിതങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായ സഹകരണങ്ങള്‍ നല്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു..

പാര്‍ശ്വവല്ക്കരിക്കപ്പെട്ട പല സമൂഹങ്ങളുടെയും ഇടയിലേക്ക് സഹായവുമായി എത്തിച്ചേരാനും കാരിത്താസിന് സാധിക്കുന്നുണ്ട്. ഏപ്രില്‍ 25 നാണ് 7.8 അടയാളപ്പെടുത്തിയ ഭുകമ്പമുണ്ടായത്. രണ്ടാഴ്ചകള്‍ക്ക് ശേഷം രണ്ടാമത്തെയും ഭൂകമ്പമുണ്ടായി. ഔദ്യോഗികകണക്കനുസരിച്ച് 8900 പേര്‍ കൊല്ലപ്പെടുകയും ആറായിരത്തോളം വീടുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 3 മില്യന്‍ ആളുകള്‍ ഇന്നും ഭൂകമ്പത്തിന്റെ ഇരകളായി ജീവിക്കുന്നു.

You must be logged in to post a comment Login