അനുഗ്രഹം യാചിച്ച് ആയിരങ്ങള്‍

അനുഗ്രഹം യാചിച്ച് ആയിരങ്ങള്‍

imageവാഷിംങ്ടണ്‍: ഫാദര്‍ ഫ്രാന്‍സിസ് അങ്ങയുടെ മക്കളെ അനുഗ്രഹിക്കൂ.. അനേകം കണ്ഠങ്ങളില്‍ നിന്ന് ഒരുമിച്ച് ആ സ്വരം ഉയര്‍ന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കന്‍ മണ്ണില്‍കാലു കുത്തിയപ്പോഴായിരുന്നു ആ ശബ്ദം ഉയര്‍ന്നുകേട്ടത്. ഇന്നലെ 3.49 നായിരുന്നു പാപ്പ അമേരിക്കയിലെത്തിയത്്. മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ ഫോഴ്‌സിലായിരുന്നു പാപ്പ ഇറങ്ങിയത്. പ്രസിഡന്റ് ബാരക്ക് ഒബാമ സ്വീകരിക്കാനായി കാത്തുനിന്നിരുന്നു. വ്യാഴാഴ്ചവരെ മാര്‍പാപ്പ താമസിക്കുന്ന വാഷിംങ്്ടണിലെ താമസസ്ഥലത്ത് മൂന്നുറോളം ആളുകള്‍ കാത്തുനിന്നിരുന്നു. ചെറുപ്പക്കാര്‍ ഗിറ്റാറും ഡ്രംസും ഉപയോഗിച്ച് ഗാനങ്ങള്‍ ആലപിച്ചു. ഇത് അമേരിക്കയുടെ ചരിത്രത്തിലെ മഹത്തായ ഒരു ദിനമാണ്. ഡൊരോത്തി ന്യൂമാന്‍ എന്ന എഴുപത്തിനാലുകാരി പാപ്പ വന്നിറങ്ങിയ ദിവസത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

You must be logged in to post a comment Login