അനുദിന ജീവിതത്തില്‍ സമാധാനത്തിന്റെ ശില്‍പികളായിത്തീരുക: പാപ്പ

അനുദിന ജീവിതത്തില്‍ സമാധാനത്തിന്റെ ശില്‍പികളായിത്തീരുക: പാപ്പ

downloadസെറാജെവോ: ഫ്രാന്‍സിസ് പാപ്പ എല്ലാ പുരുഷന്മാരേയും സ്ത്രീകളേയും ദൈനംദിനജീവിതത്തില്‍ സമാധാനത്തിന്റെ ശില്‍പികളായിത്തീരുവാന്‍ ആഹ്വാനം ചെയ്തു. സെറാജവോ ‘കൊസെവോ’ സ്‌റ്റേഡിയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 65000 ആളുകള്‍ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തില്‍ പാപ്പയുടെ വാക്കുകള്‍ മുഴങ്ങി: ‘ഇനി വേണ്ട യുദ്ധം!’.

യുദ്ധത്തിന്റെ കെടുതികളാല്‍ വളരെയധികം ദുരിതങ്ങള്‍ക്കും വേദനകള്‍ക്കും പേരുകേട്ട നഗരത്തില്‍ പാപ്പ സായുധ മുന്നേറ്റങ്ങളും സംഘര്‍ഷങ്ങളും എങ്ങനെ ലോകത്തെ ബാധിക്കുവെന്ന് സംസാരിച്ചു. ‘മൂന്നാംലോക യുദ്ധം തന്നെയാണ് ഇന്നത്തെ സാഹചര്യത്തില്‍ അല്‍പാല്‍പമായി നടമാടുന്നത്. ആഗോള മാധ്യമങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധത്തിന്റെ അന്തരീക്ഷമാണ് നാം അനുഭവിക്കുന്നത്.’ പാപ്പ അഭിപ്രായപ്പെട്ടു. സമാധാനമാണ് ദൈവത്തിന്റെ സ്വപ്നം, മനുഷ്യരാശിക്കും എല്ലാ സൃഷ്ടികള്‍ക്കും ചരിത്രത്തിനും വേണ്ടിയുള്ള അവന്റെ പദ്ധതി എന്ന് പാപ്പ വിചിന്തനത്തില്‍ പറഞ്ഞു..

You must be logged in to post a comment Login