‘അനുപമസ്‌നേഹം’, ക്രിസ്തീയ ആല്‍ബം പുറത്തിറക്കി

ബര്‍ലിന്‍: കുമ്പിള്‍ ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ ഭക്തിഗാന ആല്‍ബം ‘അനുപമസ്‌നേഹം’ പുറത്തിറക്കി. മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ ജയകുമാറും ട്യൂബിംഗന്‍ സര്‍വ്വകലാശാലയിലെ ഗുണ്ടര്‍ട്ട് ചെയറുമായ പ്രൊഫ.ഡോ.സ്‌കറിയയും ചേര്‍ന്നാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. മാദ്ധ്യമ പ്രവര്‍ത്തകനും ജര്‍മ്മനിയിലെ ‘മൈനെ വെല്‍റ്റ്’ മാസികയുടെ പത്രാധിപരുമായ ജോസ് പുന്നാംപറമ്പില്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഫാദര്‍ ജിടി ഊന്നുകല്ലിലും ജോസ് കുമ്പിളുവേലിയുമാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. മധു ബാലകൃഷ്ണന്‍, കെസ്റ്റര്‍, വില്‍സന്‍ പിറവം, സിസിലി, എലിസബത്ത് രാജു, റോയി ജേക്കബ്ബ്, ശ്രേയ ജയദീപ്, രാഹുല്‍, സിറിയക് സാബു എന്നിവരാണ് ഗാനങ്ങളാലപിച്ചിരിക്കുന്നത്.

You must be logged in to post a comment Login