അനുവാദം കൂടാതെ ഇറാഖിന്‌ പുറത്തു പോയ വൈദികര്‍ ഉടന്‍ തിരിച്ചു വരണമെന്ന് കലേഡിയന്‍ ബിഷപ്പുമാര്‍

അനുവാദം കൂടാതെ ഇറാഖിന്‌ പുറത്തു പോയ വൈദികര്‍ ഉടന്‍ തിരിച്ചു വരണമെന്ന് കലേഡിയന്‍ ബിഷപ്പുമാര്‍

സിറിയ: ഔദ്യോഗിക അനുവാദം ലഭിക്കാതെ ഇറാഖിലെ രൂപതയും ആശ്രമവും വിട്ട് നാടുകടന്ന വൈദികരും സന്യാസികളും വിശ്വാസികളുടെ ഇടയില്‍ സംശയം വളര്‍ത്തുന്നതായി കല്‍ദായ ബിഷപ്പുമാര്‍ അഭിപ്രായപ്പെട്ടു.

20 ബിഷപ്പുമാര്‍ ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇറാഖില്‍ നിന്നും പുറത്തേക്ക് പോയ വൈദികരും സന്യാസികളും എത്രയും വേഗം രൂപതയില്‍ തിരിച്ചെത്തണമെന്ന് പ്രഖ്യാപിച്ചു. ബിഷപ്പുമാര്‍ തങ്ങളുടെ വാര്‍ഷിക സിനഡിനായി ഒത്തുകൂടിയ വേളയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മിഡില്‍ ഈസ്റ്റില്‍ എത്രയും വേഗം സമാധാനം പുന:സ്ഥാപിക്കാന്‍ കഴിയട്ടെയെന്നും, ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയില്‍ കഴിയുന്ന പ്രദേശങ്ങള്‍ മോചിതരാവട്ടെ. ഇതിലൂടെ സ്വന്തം ഭവനങ്ങള്‍ ഉപേക്ഷിച്ച്‌ പലായനം ചെയ്തവര്‍ക്ക് തിരികെ വീടുകളിലേക്കെത്താന്‍ കഴിയും. സിനഡില്‍ ബിഷപ്പുമാര്‍ പറഞ്ഞു.

You must be logged in to post a comment Login