അനുസ്മരണബലിയില്‍ മരിച്ച വ്യക്തിയെ കാണാന്‍ കഴിഞ്ഞ ഒരു വൈദികന്റെ അനുഭവം

അനുസ്മരണബലിയില്‍ മരിച്ച വ്യക്തിയെ കാണാന്‍ കഴിഞ്ഞ ഒരു വൈദികന്റെ അനുഭവം

നമുക്ക് അദ്ദേഹത്തെ ഫാ. ജോണ്‍ എന്ന് വിളിക്കാം. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സുഹൃത്ത് ആയ ഡാര്‍ലിയുടെ അനുജന്‍ ഹെന്‍ട്രി അപ്രതീക്ഷിതമായാണ് മരണമടഞ്ഞത്. വിമാനപകടത്തില്‍ പെട്ട് ഹെന്‍ട്രി മരിക്കുമ്പോള്‍ അവന് വെറും ഇരുപത് വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.

ഡാര്‍ലിക്ക് അനുജന്റെ അപ്രതീക്ഷിത മരണം ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. അവനെ ആശ്വസിപ്പിച്ചുകൊണ്ട് ഫാ. ജോണ്‍ പറഞ്ഞു.

നമുക്ക് ഹെന്‍ട്രിയുടെ ആത്മാവിന് വേണ്ടി വിശുദ്ധകുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം.

അങ്ങനെ ഡാര്‍ലിയെയും കൂട്ടി ഫാ. ജോണ്‍ വിശുദ്ധ കുര്‍ബാന ചൊല്ലാനായി പള്ളിയിലേക്ക് പോയി. ഫാ. ജോണ്‍ തന്റെ സുഹൃത്ത് ഫാ. ജോര്‍ജിനെയും ബലിയര്‍പ്പിക്കാനായി ക്ഷണിച്ചിരുന്നു. സ്വകാര്യ മാസ് ആയതിനാല്‍ അവര്‍ പള്ളിയുടെ വാതിലുകള്‍ അടച്ച് കുറ്റിയിട്ടിരുന്നു.

വിശുദ്ധബലി നടക്കുമ്പോള്‍ ഡാര്‍ലിക്ക് തോന്നി, ഹെന്‍ട്രി തന്റെ സമീപത്തുണ്ടെന്നും അവന്‍ വളരെ അസ്വസ്ഥനാണെന്നും. ഹെന്‍ട്രിയ്ക്ക് എത്രയും വേഗം ഈശോയുടെ അടുക്കലെത്താന്‍ കഴിയണേയെന്ന് അവന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

കുര്‍ബാന കഴിഞ്ഞപ്പോള്‍ ഡാര്‍ലി ഫാ.ജോണിനോട് പറഞ്ഞു,

അച്ചോ ഹെന്‍ട്രി ഇവിടെയുണ്ടായിരുന്നതുപോലെ എനിക്ക് തോന്നി

അപ്പോള്‍ അച്ചന്‍ പറഞ്ഞു.

നീ പറഞ്ഞത് ശരിയാണ്. ഹെന്‍ട്രി ഇവിടെയുണ്ടായിരുന്നു. ഞാനവനെ കണ്ടു.

ഡാര്‍ലിക്ക് അത് വിശ്വസിക്കാനായില്ല.

അച്ചന്‍ എന്താണി പറയുന്നത്. ഹെന്‍ട്രിയെ അച്ചന്‍ കണ്ടുവെന്നോ

അതെ, കുര്‍ബാനയ്ക്കിടയില്‍ ഒരു ചെറുപ്പക്കാരന്‍ പള്ളിയുടെ പുറകുവശത്ത് നിന്ന് ഇവിടേയ്ക്ക് വരുന്നത് ഞാന്‍ കണ്ടു.

അതിന് വാതിലുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നുവല്ലോ. ഡാര്‍ലി പറഞ്ഞു.

അതും ശരിയാണ്. പക്ഷേ ഞാന്‍ ഹെന്‍ട്രിയെ കണ്ടു

എങ്കില്‍ അവന്‍ എങ്ങനെയിരിക്കും?

ഡാര്‍ലി ചോദിച്ചു

അഞ്ചടി ഉയരം. അവന്റെ മുഖത്ത് ഒരു മറുകുണ്ട്.സ്വര്‍ണ്ണതലമുടിയും നീലക്കണ്ണുകളും സുഭഗശരീരവുമാണ് അവന്റേത്.

ഫാ. ജോണ്‍ ഹെന്‍ട്രിയുടെ ഓരോ ശാരീരികപ്രത്യേകതകളും പറഞ്ഞുകൊടുത്തപ്പോള്‍ ഡാര്‍ലി അന്തിച്ചുപോയി.

അത് ഹെന്‍ട്രിയുടെ രൂപം തന്നെ. ഹെന്‍ട്രിയുടെ പ്രേതത്തെയാണോ അച്ചന്‍ കണ്ടത്.
ഡാര്‍ലി ചോദിച്ചു.

അല്ല നിന്നെപോലെ തന്നെ വ്യക്തമായിട്ട് തന്നെ. അവന്‍ കുര്‍ബാന കഴിഞ്ഞപ്പോള്‍ പള്ളിയുടെ കിഴക്കുഭാഗത്തേക്ക് പോകുകയും പ്രകാശത്തില്‍ മറയുകയും ചെയ്തു.

അപ്പോള്‍ ഫാ.ജോര്‍ജ് പറഞ്ഞു

എനിക്കും ഹെന്‍ട്രിയുടെ സാന്നിധ്യം അനുഭവിക്കാന്‍ കഴിഞ്ഞു. പക്ഷേ കാണാന്‍ കഴിഞ്ഞില്ല എന്നേയുള്ളൂ. ഫാ.ജോണ്‍ വിവരിച്ചതുപോലെയുള്ള ഒരു രൂപംതന്നെയായിരുന്നു എന്റെയും മനസ്സില്‍.

ഡാര്‍ലിക്ക് വീണ്ടും അത്ഭുതമായി. ഹെന്‍ട്രി ജീവിച്ചത് അമേരിക്കയിലായിരുന്നു. ഈ സംഭവം നടന്നതാകട്ടെ ഇംഗ്ലണ്ടിലും. ഇരുവരും ഒരിക്കല്‍പോലും ഹെന്‍ട്രിയെ കണ്ടിട്ടില്ല എന്നത് നിശ്ചയം. പിന്നെ എങ്ങനെയാണ് ഇത് സംഭവിച്ചത്?

ഇതിനുള്ള വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും പലതാവാം. പക്ഷേ ഒരു കാര്യം തീര്‍ച്ചയാണ്. മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ ബലിയര്‍പ്പണങ്ങള്‍ വളരെ ഫലദായകമാണ്. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്ന കാര്യം പല വിശുദ്ധരുടെയും ജീവചരിത്രങ്ങളില്‍ കാണാന്‍ കഴിയുന്ന ഒന്നാണ്.

ബി

You must be logged in to post a comment Login