അനൈക്യം ആപത്കരം: ആര്‍ച്ച് ബിഷപ്പ് ചാപുട്ട്

അനൈക്യം ആപത്കരം: ആര്‍ച്ച് ബിഷപ്പ് ചാപുട്ട്

Archbishop_Charles_Chaput_speaks_with_CNA_in_Rome_on_Sept_15_2014_Credit_Joaquin_Peiro_Perez_CNA_8_10_15വത്തിക്കാന്‍: സഭാംഗങ്ങള്‍ തമ്മിലുള്ള അനൈക്യം ആപത്കരമാണെന്ന് ഫിലാഡല്‍ഫിയ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ചാപുട്ട്. വാക്കുകളിലുള്ള കൃത്യതയില്ലായ്മ വരെ ചിലപ്പോള്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. ഇന്നലെ സിനഡംഗങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിലൂന്നിക്കൊണ്ട് വ്യക്തിത്വത്തിലും ആശയങ്ങളിലും കാഴ്ചപ്പാടുകളിലും വ്യത്യാസങ്ങളുണ്ടാകുക സ്വാഭാവികമാണെന്നും അത് അനൈക്യത്തിലേക്കു നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 16-ാം നൂറ്റാണ്ടില്‍ ഇറാസ്മസ് എന്നൊരു വൈദികന്‍ ജീവിച്ചിരുന്നു. സഭയിലെ ഐക്യത്തിനു വേണ്ടി ഏറെ വാദിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വരും ദിവസങ്ങളിലെ സിനഡ് ചര്‍ച്ചകളിലും ഈ ഐക്യം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സിനഡംഗങ്ങള്‍ ചര്‍ച്ച ചെയ്യണം.

ചിന്തകളാണ് നമ്മുടെ ഭാഷയെ രൂപപ്പെടുത്തുന്നത്. അതു പോലെ തന്നെ നമ്മളുപയോഗിക്കുന്ന ഭാഷ പിന്നീടുള്ള നമ്മുടെ ചിന്തകളെ രൂപപ്പെടുത്തുകയും അതു നമ്മുടെ ചര്‍ച്ചകളില്‍ വിഷയമാകുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ ഉപയോഗിക്കുന്ന ഭാഷയില്‍ എല്ലാവരും കരുതലുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login