അന്തസ്സോടുകൂടിയ മരണം ഉറപ്പുവരുത്തുവാന്‍ ‘പാവപ്പെ’വന്റെ സഹോദരിമാര്‍’

അന്തസ്സോടുകൂടിയ മരണം ഉറപ്പുവരുത്തുവാന്‍ ‘പാവപ്പെ’വന്റെ സഹോദരിമാര്‍’

sistersവൈദ്യസഹായത്തോടു കൂടിയ ആത്മഹത്യ നിയമപരമായി കൊണ്ടിരിക്കുന്ന രാജ്യത്ത് പുതുവെളിച്ചത്തിനായി മാറി ചിന്തിക്കുകയാണ് ഒരു കൂട്ടം കന്യാസ്ത്രീകള്‍. തങ്ങളുടെ പരിചരണത്തിലുള്ള രോഗികള്‍ക്ക് അന്തസ്സോടുകൂടിയ മരണം ഉറപ്പുവരുത്തുകയെന്നതാണ് ‘പാവപ്പെട്ടവന്റെ സഹോദരിമാര്‍’ എന്ന മഠത്തില്‍പ്പെട്ട ഈ കന്യാസ്ത്രീകളുടെ ലക്ഷ്യം.

തന്റെ ഇരുപത്തിയഞ്ചു വര്‍ഷത്തെ കന്യാസ്ത്രീ ജീവിതത്തിനിടയില്‍ താന്‍ പരിചരിച്ച ഒരു രോഗി പോലും ഇത്തരത്തിലൊരു മരണം ആവശ്യപെട്ടിട്ടില്ലെന്ന് സിസ്റ്റര്‍ കോസ്റ്റന്‍സ് വെറ്റ് പറയുന്നു. ‘ഞങ്ങള്‍ ഇവര്‍ക്കു നല്‍കുന്ന സ്‌നേഹം നിറഞ്ഞ പരിചരണവും പ്രാര്‍ത്ഥനാന്തരീക്ഷവുമാണ് ഇതിനു കാരണം’. സിസ്റ്റര്‍ കൂട്ടിചേര്‍ത്തു.
രോഗശയ്യയിലുള്ള വയോധികരെ ബഹുമാനിക്കുകയും, പരിചരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യവുമായി തുടങ്ങിയ ‘ലിവിങ് ലൈഫ് ടു ദ ഫുള്ളസ്റ്റ്’ എ കൂട്ടായ്മയുടെ പാനല്‍ അംഗവുമാണ് സിസ്റ്റര്‍ കസ്റ്റന്‍സ്.
കഴിഞ്ഞ വര്‍ഷം, ബ്രിട്ടനി മെയ്ഹാര്‍ഡ് എന്ന ഇരുപത്തിയഞ്ചുകാരി ക്യാന്‍സര്‍ രോഗിയായി ജീവിക്കുതിന്നനേക്കാള്‍ താന്‍ കാംഷിക്കുന്നത് വൈദ്യസഹായത്തോടുക്കൂടിയ ആത്മാഹത്യയാണെ് പ്രഖ്യാപിച്ചിരുന്നു. വേദന സഹിച്ച് അര്‍ത്ഥശൂന്യമായി ജീവിക്കുവാന്‍ താന്‍ ആഗ്രഹിക്കുില്ലെന്നാണ് ബ്രിട്ടനി പറഞ്ഞത്. എന്നാല്‍ തന്റെ പരിചരണത്തില്‍ കഴിയുന്ന ഒരു രോഗിയില്‍ നിന്നുപോലും ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കേണ്ടതായി വിന്നിട്ടില്ലായെന്ന് സിസ്റ്റര്‍ കോസ്റ്റന്‍സ് പറയുന്നു. ബ്രിട്ടനിയുടെ വാക്കുകള്‍ രാജ്യശ്രദ്ധ ആകര്‍ഷിക്കുകയും വൈദ്യസഹായത്തോടു കൂടിയ ആത്മാഹത്യ നിയമവത്ക്കരിക്കണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുകയും ചെയ്തു. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ഈ നിയമം പ്രാബല്യത്തിലുണ്ട്.
എന്നാല്‍ ‘പാവപ്പെ’വന്റെ സഹോദരിമാര്‍’ ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ജീവിതത്തിന്റെ അന്ത്യനാളുകള്‍ ഒരു രോഗി തന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടു കൂടി കഴിയേണ്ട നാളുകളാണ്.
‘മരണത്തോടടുത്തു നില്‍ക്കുന്ന ഒരു രോഗിയുടെ മുറിയില്‍ സദാസമയവും പ്രാര്‍ത്ഥനയും പരിചരണവുമായി ഞങ്ങള്‍ ഉണ്ടാകും. നിത്യ ജീവിതത്തിലേക്ക് സമാധാനത്തോടു കൂടിയ മരണത്തിലൂടെ പ്രവേശിക്കുവാന്‍ അവരെ അനുവദിക്കുകയെതാണ് ഞങ്ങളുടെ ലക്ഷ്യം.’ സിസ്റ്റര്‍ കോസ്റ്റന്‍സ് പറയുന്നു..

You must be logged in to post a comment Login