അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഒരുക്കം പൂര്‍ത്തിയായി

മനില: ഫിലിപ്പൈന്‍സില്‍ നടക്കുന്ന അമ്പത്തിയൊന്നാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 24 മുതല്‍ 31 വരെയാണ് കോണ്‍ഗ്രസ്. സെബു രൂപതയാണ് ആതിഥേയത്വം അരുളുന്നത്. 71 രാജ്യങ്ങളില്‍ നിന്നായി 8500 പ്രതിനിധികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിന്നിലെ ക്രിസ്തു നമ്മുടെ മഹത്വത്തിന്റെ പ്രത്യാശ എന്നതാണ് ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ വിഷയം.

You must be logged in to post a comment Login