അന്ന് ഐറ്റി വിദ്ഗ്ദന്‍, ഇന്ന് ഓക്‌സിലറി ബിഷപ്

അന്ന് ഐറ്റി വിദ്ഗ്ദന്‍, ഇന്ന് ഓക്‌സിലറി ബിഷപ്

സൗത്ത് വാര്‍ക്ക്: ദൈവത്തിന്റെ വഴികളും തിരഞ്ഞെടുപ്പും അത്ഭുതപ്പെടുത്തുന്നതും അവിശ്വസനീയവുമാണെന്നതിന് പുതിയൊരു ഉദാഹരണം കൂടി. ഒരിക്കല്‍ ഐറ്റി വിദഗ്ധനായി ശോഭിച്ചിരുന്ന വ്യക്തി അതെല്ലാം ഉപേക്ഷിക്കുകയും വൈദികനാകുകയും ഒടുവില്‍ ഓക്‌സിലറി ബിഷപ്പാകുകയും ചെയ്ത സംഭവം അതാണ് വ്യക്തമാക്കുന്നത്. സൗത്ത് വാര്‍ക്ക് രൂപതയുടെ പുതിയ ഓക്സിലറി ബിഷപ്പായി അഭിഷിക്തനായ ബിഷപ് പോള്‍ മാസോണ്‍ ആണ് ആ വ്യക്തി.

സെന്റ് ജോര്‍ജ് കത്തീ്ഡ്രലില്‍ കഴിഞ്ഞ ദിവസമാണ് മെത്രാഭിഷേകച്ച
ടങ്ങ് നടന്നത്. ആര്‍ച്ച് ബിഷപ് പീറ്റര്‍ സ്മിത്തായിരുന്നു കാര്‍മ്മികന്‍. ഓലിവേറ്റിയിലും ഹ്യൂലെറ്റ്- പാക്കാര്‍ഡിലും ഒരു ഐറ്റി കമ്പനിയില്‍ ജോലി ചെയ്തതിന് ശേഷമാണ് പോള്‍ മാസോന്‍ സെമിനാരിയില്‍ ചേര്‍ന്നത്. അതിന് ശേഷം പത്തുവര്‍ഷം ആശുപത്രി ചാപ്ലെയ്‌നായിരുന്നു. പിന്നീട് അലെന്‍ ഹാള്‍ സെമിനാരിയില്‍ പാസ്റ്ററല്‍ ഡയറക്ടറായി.

You must be logged in to post a comment Login