അന്ന് കഴുത ഇന്ന് ചെറിയ ഫിയറ്റ്

അന്ന് കഴുത ഇന്ന് ചെറിയ ഫിയറ്റ്

US-VATICAN-RELIGION-POPEജറുസലേം ദൈവാലയത്തിലേക്ക് രാജാധിരാജനായി ക്രിസ്തു എഴുന്നെള്ളി വന്നത് ഒരു കഴുതപ്പുറത്തായിരുന്നു. ആ രാജകീയ പ്രവേശനത്തിന്റെ പുതിയൊരു പതിപ്പായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎസ് സന്ദര്‍ശന വേളയിലെ ചെറിയ ഫിയറ്റിലുള്ള സഞ്ചാരം. അതുവരെ അദ്ദേഹം അനുവര്‍ത്തിച്ചുപോന്നിരുന്ന ലളിത ജീവിതശൈലിയുടെ അടയാളം കൂടിയായി മാറി അത്. ആന്‍ഡ്രൂസ് എയര്‍ ഫോഴ്‌സ് ബെയ്‌സില്‍ പാപ്പ വന്നിറങ്ങുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ പ്രസിഡന്റ് ഒബാമയും മിഷെല്‍ ഒബാമയുമുണ്ടായിരുന്നു. അവിടെ കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ കരം വീശി പുഞ്ചിരി നല്കിയാണ് കറുത്ത ഫിയറ്റ് കാറില്‍ കയറി അദ്ദേഹം വിശ്രമത്തിനായി പോയത്..

You must be logged in to post a comment Login