അന്റാര്‍ട്ടിക്കയിലേക്ക് ഒരു പേപ്പല്‍ ഫോണ്‍കോള്‍!

അന്റാര്‍ട്ടിക്കയിലേക്ക് ഒരു പേപ്പല്‍ ഫോണ്‍കോള്‍!

antarticaതണുത്തുറഞ്ഞ ഈസ്റ്റര്‍ പുലരിയില്‍ അപ്രതീക്ഷിതമായ ഫോണ്‍ കോള്‍ കേട്ട് അന്റാര്‍ട്ടിക്കയില്‍ സേവനം ചെയ്യുന്ന അര്‍ജെന്റൈന്‍ സൈനികോദ്യോഗസ്ഥന്‍ സ്തംബിച്ചു പോയി. അങ്ങേത്തലയ്ക്കല്‍ സാക്ഷാല്‍ ഫ്രാന്‍സിസ് പാപ്പാ – അര്‍ജെന്റീനയുടെ പ്രിയപ്പെട്ട പാപ്പാ!

അര്‍ജെന്റൈന്‍ സൈന്യത്തിലെ പെറ്റി ഓഫീസറായ ഗബ്രിയേല്‍ അല്‍മാദയാണ് ഫോണ്‍ എടുത്തത്. അന്റാര്‍ട്ടിക്കയിലെ അര്‍ജെന്റൈന്‍ മിലിട്ടറി ബേസിലെ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പാപ്പാ ഈസ്റ്റര്‍ ആശംസകള്‍ നേരുകയും ആശീര്‍വാദം നല്‍കുകയും ചെയ്തു.

‘എനിക്കാ അനുഭവം വിവരിക്കാന്‍ വാക്കുകളില്ല! എനിക്കു കണ്ണീരടക്കാനായില്ല! എന്നും ഈ ഓര്‍മ എന്റെ കൂടെയുണ്ടാകും, ജീവിതാവസാനം വരെ’ അപ്രതീക്ഷിത സമ്മാനം ലഭിച്ച അല്‍മാദ പറയുന്നു..

You must be logged in to post a comment Login