അപരനെ ശ്രവിക്കണമെങ്കില്‍ സ്വാര്‍ത്ഥതയില്‍ നിന്ന് പുറത്തുകടക്കണം: മാര്‍പാപ്പ

അപരനെ ശ്രവിക്കണമെങ്കില്‍ സ്വാര്‍ത്ഥതയില്‍ നിന്ന് പുറത്തുകടക്കണം: മാര്‍പാപ്പ

വത്തിക്കാന്‍: സ്വാര്‍ത്ഥതയില്‍ നിന്ന് പുറത്തുകടന്നാല്‍ മാത്രമേ അപരനെ ശ്രവിക്കാന്‍ കഴിയൂ എന്നും അപ്രകാരം ശ്രവിക്കുന്ന പ്രക്രിയയുടെ പേരാണ് സംവാദമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.യോര്‍ദാന്റെ തലസ്ഥാനമായ അമാനില്‍ നിന്നെത്തിയ മതാന്തരസംവാദസംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്പതില്‍ പരം രാജ്യാന്തരപ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു. അമാനില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര മതസൗഹാര്‍ദ്ദത്തിനും സംവാദത്തിനുമുള്ള സ്ഥാപനമാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

നമുക്ക് ഒരു പിതാവേയുള്ളൂ. ഒരു ദൈവമേയുള്ളൂ. അതുകൊണ്ട് നാം സഹോദരങ്ങളാണ്. മാര്‍പാപ്പ പറഞ്ഞു. ഓരോരുത്തര്‍ക്കുവേണ്ടിയും സമാധാനത്തിന്റെ ഈ ഉദ്യമത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കാമെന്ന് വാക്കുനല്കിയ മാര്‍പാപ്പ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

You must be logged in to post a comment Login