അപ്പം വര്‍ദ്ധിപ്പിച്ച അത്ഭുതം ദൈവകരുണയുടെ അടയാളമെന്ന് ഫ്രാന്‍സിസ് പാപ്പ

അപ്പം വര്‍ദ്ധിപ്പിച്ച അത്ഭുതം ദൈവകരുണയുടെ അടയാളമെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: അപ്പവും മീനും വര്‍ദ്ധിപ്പിച്ച് 5000 ആളുകളുടെ വിശപ്പടക്കിയ യേശുവിന്റെ അത്ഭുതത്തിലൂടെ ദൈവത്തിന്റെ വലിയ കരുണയാണ് നമുക്ക് കാണിച്ചു തരുന്നത്.

ദൈവത്തിന്റെ അനുകമ്പയെന്നത് വെറുമൊരു വൈകാരിക പ്രകടനമല്ല. മറിച്ച് അവിടുന്ന് നമ്മെ വളരെയധികം സ്‌നേഹിക്കുന്നു. മാത്രമല്ല, എപ്പോഴും നമുക്കൊപ്പമായിരിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. പാപ്പ പറഞ്ഞു.

പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും ശക്തിയിലൂടെയാണ്‌ ദൈവം അഞ്ചപ്പവും രണ്ടുമീനും വര്‍ദ്ധിപ്പിച്ചത്. ദൈവകരുണയുടെ എറ്റവും നല്ല ഉദാഹരമാണ് അപ്പം വര്‍ദ്ധിപ്പിക്കുന്ന അത്ഭുതം. പാപ്പ പറഞ്ഞു.

ദിവ്യകാരണ്യ സ്വീകരണത്തിലൂടെ തുടര്‍ച്ചയായി ക്രിസ്ത്യന്‍ സമുദായം ജനിക്കുകയും വീണ്ടുംജനിക്കുകയുമാണ് ചെയ്യുന്നത്. ക്രിസ്തവുമായുള്ള പങ്കുവയ്ക്കലിലൂടെ ഓരോ ക്രിസ്ത്യാനിയും ഇന്ന് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ദൈവകരുണ മറ്റുള്ളവരിലേക്ക് പകരാന്‍ നിര്‍ബന്ധിതരാണ്.

You must be logged in to post a comment Login