അപ്പന്‍ മക്കളോട് പറയുന്ന ചില കാര്യങ്ങള്‍

അപ്പന്‍ മക്കളോട് പറയുന്ന ചില കാര്യങ്ങള്‍

നിനക്ക് എന്നെക്കുറിച്ച് ഒന്നുമറിയില്ല, എന്നാല്‍ എനിക്ക് നിന്നെക്കുറിച്ച് എല്ലാം അറിയാം( സങ്കീ: 139:1)

നീ ഇരിക്കുന്നതും നീ എപ്പോഴാണ് ഉറക്കമുണര്‍ന്നെണീല്ക്കുന്നതെന്നും ഞാനറിയുന്നു( സങ്കീ: 139:2)

നിന്റെ വഴികളെല്ലാം എനിക്ക് പരിചിതമാണ്.( സങ്കീ: 139:3)

നിന്റെ ശിരസിലെ മുടിയിഴകള്‍ പോലും എണ്ണപ്പെട്ടിരിക്കുന്നു( വി. മത്തായി 10 : 29-31)
എന്റെ സാദൃശ്യത്തിലാണ് നിന്നെ സൃഷ്ടിച്ചിരിക്കുന്നത്.( ഉല്പത്തി: 1: 27)

ഗര്‍ഭത്തില്‍ രൂപപ്പെടും മുമ്പേ നിന്നെ ഞാനറിഞ്ഞിരുന്നു..( ജറമിയ: 1: 4-5)

എന്റെ പദ്ധതിക്കായി ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു( എഫേസോസ്:1: 1112)

നിന്റെ എല്ലാ ദിവസങ്ങളും എന്റെ ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നു( സങ്കീ: 139: 15-16)

കൃത്യമായ സമയത്ത് ഞാന്‍ നിനക്ക് ജന്മം നല്കുകയും എവിടെ നീ ജീവിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തിരിക്കുന്നു( അപ്പ. പ്ര: 17: 26)

നീയൊരു അതിശയകരമായ ജന്മമാണ്( സങ്കീ: 139: 14)

അമ്മയുടെ ഉദരത്തില്‍ ഞാനാണ് നിന്നെ മെനഞ്ഞത് ( സങ്കീ: 139: 13)

നീ ജനിച്ചപ്പോള്‍ അമ്മയുടെ ഉദരത്തില്‍ നിന്ന് ഞാനാണ് നിന്നെ എടുത്തത് ( സങ്കീ: 71: 6)

ഞാന്‍ വെറുപ്പോ വിദ്വേഷമോ അല്ല സ്‌നേഹം മാത്രമേ പ്രകടിപ്പിക്കാറുള്ളൂ( 1 യോഹ: 4: 16)

എന്റെ ആഗ്രഹം എന്റെ സ്‌നേഹം നീ അറിയണമെന്നാണ്( 1 യോഹ: 3:1)

നീ എന്റെ മകനും ഞാന്‍ നിന്റെ പിതാവുമാണ് ( 1 യോഹ: 3:1)

മറ്റേതൊരു പിതാവ് നല്കുന്നതിനെക്കാള്‍ കൂടുതല്‍ ഞാന്‍ നിനക്ക് നല്കും( വി.മത്തായി: 7:11)

ഞാന്‍ പരിപൂര്‍ണ്ണനായ പിതാവാകുന്നു( വി. മത്തായി: 5: 48)

എല്ലാ നല്ല സമ്മാനങ്ങളും നീയെന്റെ കൈയില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്( യാക്കോബ്:1: 17)

ഞാന്‍ നിന്റെ സഹായകനാണ്, കാരണം ഞാന്‍ നിന്റെ എല്ലാ ആവശ്യങ്ങളും അറിയുന്നു( വി. മത്തായി 6: 31-33)

നിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കൊണ്ട് നിറഞ്ഞതാണ് എന്റെ ഓരോ പദ്ധതികളും ( ജറമിയ: 29: 11)

എന്നും നിലനില്ക്കുന്ന അനന്തമായ സ്‌നേഹത്താല്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു( ജറമിയ: 31:3)

നിന്നെക്കുറിച്ചുള്ള എന്റെ ചിന്തകള്‍ കടല്‍ത്തീരത്തെ മണല്‍ത്തരികള്‍പോലെയാണ്( സങ്കീ: 139: 17-18)

നിന്നെക്കുറിച്ച് പാട്ടുപാടി ഞാന്‍ ആനന്ദിക്കുന്നു( സെഫാനിയ: 3: 17)

നിനക്ക് നന്മചെയ്യുന്നത് ഞാനൊരിക്കലും അവസാനിപ്പിക്കില്ല(ജറമിയ: 32: 40)

നീയെന്റെ വിശ്വസ്ത ജനമായിരിക്കും( പുറപ്പാട്: 19: 5)

പൂര്‍ണ്ണമനസ്സോടും ആത്മാവോടും കൂടി നിന്നെ നട്ടുനനയ്ക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ( ജറമിയ: 32:41)

മഹത്തും അതിശയകരവുമായ സംഗതികള്‍ നിന്നെക്കാണിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു( ജറമിയ:33:3)

നീ നിന്റെ പൂര്‍ണ്ണഹൃദയത്തോടും കൂടി എന്നെ അന്വേഷിക്കുകയാണെങ്കില്‍ നീയെന്നെ കണ്ടെത്തും. ( നിയമാവര്‍ത്തനം4 :29)

എന്നില്‍ സന്തോഷിക്കുക, നിന്റെ ഹൃദയത്തിന്റെ അഭിലാഷങ്ങള്‍ ഞാന്‍ നിവര്‍ത്തിച്ചുതരാം( സങ്കീ: 37:4)

നീ സങ്കല്പിക്കുന്നതിനെക്കാള്‍ കൂടുതല്‍ നിനക്ക് നല്കാന്‍ എനിക്ക് കഴിയും.( എഫസോസ് 3:20)

ഞാന്‍ നിന്റെ വലിയൊരു പ്രോത്സാഹകനാണ്( 2 തെസലോനിക്ക: 2: 16-17)

നിന്നെ നിന്റെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിച്ചെടുക്കുന്ന പിതാവാണ് ഞാന്‍(2 കൊറീന്ത 1: 3-4)

ഹൃദയം തകര്‍ന്നിരിക്കുമ്പോള്‍ ഞാന്‍ നിന്റെ അടുത്തുണ്ട്( സങ്കീര്‍ത്തനം: 34: 18)

ആട്ടിടയന്‍ കുഞ്ഞാടിനെ വഹിക്കുന്നതുപോലെ ഞാന്‍ നിന്നെ എന്റെ ഹൃദയത്തില്‍ സംവഹിക്കുന്നു( ഏശയ്യ: 40: 11)

ഒരുനാള്‍ ഞാന്‍ നിന്റെ കണ്ണുനീരെല്ലാം തുടച്ചുമാറ്റും( വെളിപാട്: 21: 3-4)

ഭൂമിയില്‍ നീ അനുഭവിക്കുന്ന എല്ലാ വേദനകളില്‍ നിന്നും ഞാന്‍ നിന്നെ മോചിപ്പിക്കും( വെളിപാട്: 21: 3-4)

ഞാന്‍ നിന്റെ പിതാവാണ്, ക്രിസ്തുവിനെ സ്‌നേഹിച്ചതുപോലെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.( യോഹ: 17:23)

ഞാന്‍ നിന്റെ പാപങ്ങള്‍ ഒരിക്കലും എണ്ണുകയില്ല. 2 കോറീന്തോസ് 5: 18-19

നീയും ഞാനും തമ്മില്‍ അനുരഞ്ജനപ്പെടുവാനാണ് ക്രിസ്തു മരിച്ചത് (2 കോറിന്തോസ് 5: 18-19)

അവന്റെ മരണം നിന്നോടുള്ള എന്റെ സ്‌നേഹത്തിന്റെ പ്രകടനമായിരുന്നു(1 യോഹ: 4:10)

നീ ക്രിസ്തുവിനെ സ്വീകരിക്കുമ്പോള്‍ എന്നെത്തന്നെയാണ് സ്വീകരിക്കുന്നത്(1 യോഹ 2:23)

എന്റെ സ്‌നേഹത്തില്‍ നിന്ന് നിന്നെ വേര്‍പ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയില്ല( റോമ8: 38-39)

എന്റെ ചോദ്യം ഇതാണ്… നിനക്കെന്റെ സ്വന്തമാകാമോ? (യോഹ 1: 12-13)

ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കുന്നു (വി. ലൂക്ക 15: 11-32)

സ്‌നേഹപൂര്‍വ്വം നിന്റെ ഡാഡി

 

സന്പാ: ബിജു

 

You must be logged in to post a comment Login