അപ്പര്‍ ഈജിപ്തിന്റെയും യുവജനങ്ങളുടെയും അപ്പസ്‌തോലന്‍ വാഴ്ത്തപ്പെട്ടവനാകുന്നു

അപ്പര്‍ ഈജിപ്തിന്റെയും യുവജനങ്ങളുടെയും അപ്പസ്‌തോലന്‍ വാഴ്ത്തപ്പെട്ടവനാകുന്നു

cassabഅപ്പര്‍ ഈജിപ്തിന്റെയും യുവജനങ്ങളുടെയും അപ്പസ്‌തോലനായി അറിയപ്പെടുന്ന ബൗട്രോസ് കസാബിനെ വാഴ്ത്തപ്പെട്ടവനും വിശുദ്ധനുമാക്കുന്നതിനുമുള്ള നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു. അന്ത്യോഖ്യായിലെ പാത്രിയാര്‍ക്ക ഗ്രിഗോറിയോസ് മൂന്നാമനും പൗരസ്ത്യസഭകളുമാണ് ഇക്കാര്യം അറിയിച്ചത്.

അല്മായനും വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമാണ് ബൗട്രോസ്.1986 മാര്‍ച്ച് 23 നായിരുന്നു മരണം.സഭകളുടെ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് മിഡില്‍ ഈസ്റ്റിലും മെല്‍ക്കൈററ് സഭയിലും നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്നു. സെന്റ് വിന്‍സെന്റ് ഡി പോളുമായി സഹകരിച്ച് ഉപവി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ബൗട്രോസിന് യുവജനങ്ങളെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നു. അലക്‌സാണ്ട്രിയായിലെ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന് അപ്പസ്‌തോല വിശേഷണം നേടിക്കൊടുത്തത്.2012 ല്‍ മെല്‍ക്കൈറ്റ് സഭാ സിനഡ് ഇദ്ദേഹത്തിന്റെ നാമകരണനടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

You must be logged in to post a comment Login